ക്യാപ്റ്റൻ ബാബർ പരിക്ക് മൂലം പുറത്ത്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താന് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നേ തന്നെ പാകിസ്താന് കനത്ത തിരിച്ചടി

ക്യാപ്റ്റൻ ബാബർ പരിക്ക് മൂലം പുറത്ത്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താന് തിരിച്ചടി
dot image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നേ തന്നെ പാകിസ്താന് കനത്ത തിരിച്ചടി. കയ്യിനേറ്റ പരിക്കിനെ തുടര്‍ന്ന് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബാബര്‍ അസം കളിക്കില്ല.



ബെക്കന്‍ഹാമില്‍ പ്രൊഫഷണല്‍ കൗണ്ടി ക്ലബ് സെലക്ട് ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടയിലാണ് ബാബറിന്റെ നടുവിരലിന് പരിക്കേറ്റത്.


'ബാബറെ മെഡിക്കല്‍ സംഘം വിലയിരുത്തിവരികയാണ്. അദ്ദേഹത്തിന്റെ വിരലിന് ചെറിയ തോതില്‍ വേദനയുണ്ട്. രണ്ടാം ടെസ്റ്റിന് ഇനിയും ദിവസങ്ങളുണ്ട്. അപ്പോഴേക്കും അദ്ദേഹം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,' പാകിസ്താൻ മുഖ്യ പരിശീലകൻ സര്‍ഫറാസ് അഹമ്മദ് പറഞ്ഞു.


ബാബർ അസമിന് പകരം സല്‍മാന്‍ ആഗയാണ് ഒന്നാം ടെസ്റ്റിൽ പാകിസ്താനെ നയിക്കുക. സല്‍മാന്റെ കരിയറിലെ ആദ്യ ടെസ്റ്റ് ക്യാപ്റ്റന്‍സിയാണിത്. ഇതിനുമുമ്പ് പക്ഷെ ടി20 മത്സരങ്ങളില്‍ പാകിസ്താനെ നയിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.

ആഗസ്റ്റ് 19 നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.


content highlights: babar azam ruled out england 1st test hand injury salman ali agha captain

dot image
To advertise here,contact us
dot image