

ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ 600-ാം മത്സരത്തിനാണ് ടീം ഇന്നിറങ്ങുന്നത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്രദിനത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യയുടെ ലക്ഷ്യം.
ശുഭ്മാന്‍ ഗില്ലിന്റെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കയിലേക്ക് കളിക്കാനെത്തുമ്പോള്‍ രണ്ടുതാരങ്ങള്‍ മാത്രമേ നേരത്തെ ഇന്നത്തെ എതിരാളികള്‍ക്കെതിരെ കളിച്ചിട്ടുള്ളൂ. അതേസമയം സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഗാലെയില്‍ കളിക്കാനിറങ്ങുക. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നിര്‍ണായകമാണ്.
ഇന്ത്യന്‍ ഇലവന്‍
കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, മാനവ് സുതര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
content highlights: India Plays 600th Test Match; Elects to Bat First Against Sri Lanka