ഫിഫയെ പാഠം പഠിപ്പിക്കാൻ യുവേഫ; ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഒമർ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കും

ഇന്ന് അർധ രാത്രി 12 .30 നാണ് മത്സരം.

ഫിഫയെ പാഠം പഠിപ്പിക്കാൻ യുവേഫ; ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഒമർ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കും
dot image

ഫുട്ബോൾ ലോകകപ്പ് 2026 സമയത്ത് അമേരിക്ക പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പുറത്തായ സൊമാലിയൻ റഫറി ഒമർ അർത്താന യുവേഫ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കും. ഇന്ന് അർധ രാത്രി 12 .30 നാണ് മത്സരം. പി എസ് ജി യും ആസ്റ്റൺ വില്ലയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനുമായി യുവേഫ നടത്തിയ ചർച്ചകളെത്തുടർന്നാണ് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന സൂപ്പർ കപ്പ് നിയന്ത്രിക്കാൻ ഒമർ അർത്താനയെ നിയമിച്ചത്.

സൊമാലിയൻ റഫറിയായ ഒമർ അബ്ദുൾഖാദിർ അർത്താന് യു എസ് എ വിസ നിഷേധിച്ചത് മൂലമാണ് ലോകകപ്പിൽ നിന്ന് പുറത്തുപോവേണ്ടിവന്നത്. സംഭവം നിർഭാഗ്യകരമെന്ന് നേരത്തേ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചിരുന്നു.

രാജ്യങ്ങളുടെ ഇമിഗ്രേഷൻ നയങ്ങളിൽ ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സമയത്ത് തന്നെ യുവേഫ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കാനുള്ള അവസരം ഓഫർ ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുകയാണ്.

content highlights: ;somali referee omar artan appointed for uefa super cup final

dot image
To advertise here,contact us
dot image