പകരം ഹർഷിതും റിങ്കുവും; ഹർദിക്കിനെ കൈമാറാൻ മുംബൈയ്ക്ക് ട്രേഡ് ഐഡിയയുമായി അശ്വിൻ

മുംബൈ ഇന്ത്യൻസിൽ ഹ​ർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുകയാണ്

പകരം ഹർഷിതും റിങ്കുവും; ഹർദിക്കിനെ കൈമാറാൻ മുംബൈയ്ക്ക് ട്രേഡ് ഐഡിയയുമായി അശ്വിൻ
dot image

മുംബൈ ഇന്ത്യൻസിൽ ഹ​ർദിക് പാണ്ഡ്യയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഹാർദിക്കിനായി വല നെയ്തിരിക്കുകയാണ്.

ഹർദികിനെ കൈവിടാൻ മുംബൈ തീരുമാനിച്ചാൽ സിഎസ്കെയും കെകെആറും മുന്നിലുണ്ടാകുമെന്നു അശ്വിൻ പറയുന്നു. മുംബൈ ഹർദികിന്റെ പകരക്കാരനായി ആവശ്യപ്പെടേണ്ട താരങ്ങളെയാണ് അശ്വിൻ ഈ വിഡിയോയിൽ പറയുന്നത്.

'സിഎസ്കെ അല്ലെങ്കിൽ കെകെആർ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് ഹർദിക് പോകാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. നിലവിൽ ഹർദികിനു പകരം ശിവം ദുബെ, ഒരു പേസർ എന്ന ഓഫറാണ് സിഎസ്കെ മുന്നിൽ വച്ചിട്ടുള്ളത്. എന്നാൽ മുംബൈയുടെ ആവശ്യം വലുതാണ്.

അത് കൊണ്ട് തന്നെ കൊൽക്കത്തയുമായുള്ള ഓഫർ ആയിരിക്കും നടക്കാൻ പോകുക. ഹർദികിനു പകരം ഹ​ർഷിത് റാണയേയും റിങ്കു സിങിനേയും നൽകണം. എങ്കിൽ മാത്രമേ മുംബൈ ടീം കൂടുതൽ കരുത്തുറ്റതാകൂ, അശ്വിൻ കൂട്ടിച്ചേർത്തു.

content highlights: ashwin suggests mumbai indians trade hardik pandya for harshit rana and rinku singh

dot image
To advertise here,contact us
dot image