'കോഹ്‍ലി പണം തന്ന് സഹായിച്ചു'; കോമൺവെൽത്ത് സ്വർണ നേട്ടത്തിന് പിന്നാലെ ബോക്‌സർ സാക്ഷി ചൗധരി

തന്റെ കരിയറിലെ വിജയത്തിന് പിന്നിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വഹിച്ച പങ്കിനെക്കുറിച്ച് അവർ തുറന്നു പറഞ്ഞു.

'കോഹ്‍ലി പണം തന്ന് സഹായിച്ചു'; കോമൺവെൽത്ത് സ്വർണ നേട്ടത്തിന് പിന്നാലെ ബോക്‌സർ സാക്ഷി ചൗധരി
dot image

കോമൺവെൽത്ത് ​ഗെയിംസിൽ ബോക്സിങിൽ സ്വർണം നേടി ചരിത്രമെഴുതിയതിന് പിന്നാലെ തന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവിനെ കുറിച്ച് ബോക്സിങ് താരം സാക്ഷി ചൗധരി. ​​ തന്റെ കരിയറിലെ വിജയത്തിന് പിന്നിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വഹിച്ച പങ്കിനെക്കുറിച്ച് അവർ തുറന്നു പറഞ്ഞു.

ഗ്ലാസ്ഗോയിൽ നടന്ന വനിതകളുടെ 51 കിലോ വിഭാ​ഗത്തിലാണ് ഹരിയാനക്കാരിയായ സാക്ഷി സ്വർണം സ്വന്തമാക്കിയത്. തന്റെ കരിയറിലെ വളരെ നിർണായകമായൊരു ഘട്ടത്തിലാണ് കോഹ്‌ലി സഹായം നൽകിയതെന്നു അവർ വ്യക്തമാക്കി. വിരാട് കോഹ്‍ലി ഫൗണ്ടേഷൻ വഴിയാണ് സാക്ഷിക്ക് മുൻ ഇന്ത്യൻ നായകന്റെ സഹായമെത്തിയത്.

തനിക്കു നൽകിയ പിന്തുണയ്ക്ക് അവർ കോഹ്‍ലിക്ക് നന്ദി അറിയിച്ചു. കേവലം സാമ്പത്തിക സഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല കോഹ്‍ലി നൽകിയ പിന്തുണയെന്നും സാക്ഷി പറയുന്നു.

പരിക്കുകൾ കാരണം 2022ലെ കോമൺവെൽത്ത് ​ഗെയിംസും 2023ലെ ഏഷ്യൻ ​ഗെയിംസും നഷ്ടമായതിനെ തുടർന്നാണ് 54 കിലോയിൽ നിന്നു താരം 51 കിലോ വിഭാ​ഗത്തിലേക്ക് മാറിയത്. ഫൈനലിൽ ഇം​ഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന സ്കോറിനു തകർ‌ത്തെറിഞ്ഞായിരുന്നു സാക്ഷിയുടെ ചരിത്ര നേട്ടം.

content highlights: Sakshi choudhary reveals virat kohli helped her financially after commonwealth gold

dot image
To advertise here,contact us
dot image