ക്രിക്കറ്റിൽ നിന്ന് ഇടവേള ലഭിച്ചതും ബാങ്കിൽ ജോലിയിൽ പ്രവേശിച്ച് ഇന്ത്യൻ താരം ഇഷാൻ കിഷൻ

ഓഗസ്റ്റ് 23ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലാണ് താരം ഇനി കളത്തിലറങ്ങുക

ക്രിക്കറ്റിൽ നിന്ന് ഇടവേള ലഭിച്ചതും ബാങ്കിൽ ജോലിയിൽ പ്രവേശിച്ച് ഇന്ത്യൻ താരം ഇഷാൻ കിഷൻ
dot image

ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ഇടവേള ലഭിച്ചതും ബാങ്കിൽ ജോലിക്ക് പോയി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോൾ നടക്കാത്തതിനാലാണ് താരം ബാങ്കിൽ ജോലിക്ക് പ്രവേശിക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 23ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലാണ് താരം ഇനി കളത്തിലറങ്ങുക. ഇതോടെയാണ് താരം ജോലിയിൽ പ്രവേശിച്ചത്. താരം സഹപ്രവർത്തകർപ്പോൾ എടുത്ത ഫോട്ടോ ഇതിനോടകം തന്നെ വൈറലായിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ന ശാഖയിലെ അസിസ്റ്റന്റ് മാനേജരാണ് ഇഷാൻ കിഷൻ. സ്പോർട്സ് ക്വാട്ടയിലായിരുന്നു 28 കാരനായ താരത്തിന്റെ നിയമനം നടന്നിരുന്നത്. വരുന്ന ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന്റെ നായകനാണ് ഇഷാൻ കിഷൻ. താരം നയിക്കുന്ന ടീമിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയാണ് വൈസ് ക്യാപ്റ്റനായി എത്തുന്നത്. നോർത്ത് ഈസ്റ്റ് സോണിനെതിരെയാണ് ഇഷാന്റെയും സംഘത്തിന്റെയും ടൂർണമെന്റിലെ ആദ്യ മത്സരം.

Content highlight: Ishan Kishan works at RBI Patna office during cricket break

dot image
To advertise here,contact us
dot image