

ഉഗാണ്ടയുടെ തലസ്ഥാന നഗരമായ കമ്പാലയിൽ ഉണ്ടായ ആക്രമണത്തിൽ ഉഗാണ്ടൻ ദേശീയ ഫുട്ബോൾ ടീമംഗം കൊല്ലപ്പെട്ടു. ഉഗാണ്ടയിലെ പ്രശസ്ത ക്ലബ്ബായ എസ് സി വില്ലയുടെ നായകൻ കൂടിയാണ് കൊല്ലപ്പെട്ട ഡേവിഡ് ഒവോറി. 24 വയസ്സാണ് താരത്തിന്റെ പ്രായം. അജ്ഞസ്തരായ അക്രമികൾ നടത്തത്തിന് ആക്രമണത്തിൽ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
വഴിയാത്രക്കാരായിരുന്നു അവശനായ നിലയിൽ താരത്തെ വഴിയരികിൽ കിടക്കുന്നതായി കണ്ടെത്തിയത്. പിന്നീട് തൊട്ടടുത്ത ആസുപരിയിലേക്കും ശേഷം മറ്റൊരു ആശുപത്രിയിലേക്കും താരത്തെ എത്തിച്ച്. എങ്കിലും താരത്തിന് തന്റെ ജീവൻ നഷ്ടമാവുകയായിരുന്നു. എന്നാൽ, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനത്ത് ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഉയരുകയാണ്. നിലവിൽ ഒവോറിയുടെ മരണത്തിന് പിന്നാലെ രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Content highlight: Ugandan national footballer David Owori killed in mob attack