

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിന് പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് കുരുക്കായി നെയ്യ് ക്രമക്കേട് കേസും. വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പി എസ് പ്രശാന്തും, അജികുമാറും, മുരാരി ബാബുവും പ്രതി പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. മില്‍മയില്‍ നിന്നും നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിന്‍ലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ദേവസ്വം വിജിലന്‍സാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്.
Content Highlights: Former Travancore Devaswom Board President PS Prasanth has been included in the accused list in the Sabarimala ghee irregularity case. The development is part of the ongoing investigation into the alleged irregularities related to Sabarimala temple ghee.