'വൈഭവ് എന്റെ റെക്കോർഡ് തകർക്കും'; ടി20യിലെ നേട്ടമെഴുതിയതിന് പിന്നാലെ ബട്‌ലർ

വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ

'വൈഭവ് എന്റെ റെക്കോർഡ് തകർക്കും'; ടി20യിലെ നേട്ടമെഴുതിയതിന് പിന്നാലെ ബട്‌ലർ
dot image

ടി20 ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ. എന്നെങ്കിലും തന്‍റെ ഈ റെക്കോർഡ് തകരുമെന്നും അത് മിക്കവാറും ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയായിരിക്കുമെന്നും ബട്‌ലർ പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്.

522 ടി20 മത്സരങ്ങളിൽ നിന്ന്14,833 റണ്‍സാണ് ബട്‌ലറുടെ നേട്ടം. 10 സെഞ്ച്വറികളും 106 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 14,803 റൺസാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്നത്.

14,562 റൺസുമായി വെസ്റ്റ് ഇൻഡീസിന്‍റെ തന്നെ ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 14,218 റണ്‍സുമായി ആറാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരം.

Content highlights: jos buttler says vaibhav suryavanshi will break his t20 record

dot image
To advertise here,contact us
dot image