

ഈ വരുന്ന ഓഗസ്റ്റ് 15 ന് ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ഇപ്പോൾ അതിന് മുന്നോടിയായി താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒരുവിധത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്നും വെല്ലുവിളികൾ നേരിടാൻ കരുത്തരായിരിക്കണമെന്നും ഗംഭീർ താരങ്ങളോട് പറഞ്ഞു.
'ഓഗസ്റ്റ് 15ന് നമ്മൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ, ബാറ്റിങ്ങിൽ ആയാലും ബൗളിങ്ങിൽ ആയാലും എതിരാളികൾ ഉയർത്തുന്ന എല്ലാവിധ ചോദ്യങ്ങൾക്കും നമ്മുടെ പക്കൽ കൃത്യവും വ്യക്തവുമായ ഉത്തരം ഉണ്ടാകണം. നമുക്ക് മുന്നിലുള്ള ലക്ഷ്യവും വ്യക്തമാണ്. അതുകൊണ്ട് തന്നെ പരിധികൾ മറികടന്ന് പരിശീലനത്തിൽ ഏർപ്പെടാനുള്ള അവസമാണിത്', ഗംഭീർ വ്യക്തമാക്കി.
2017 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിന്നര്മാരെയും ഇന്ത്യ ടീമിൽ എത്തിച്ചിട്ടുണ്ട്.
Content highlight: Gautam Gambhir warning team India Sri Lanka test series