'ഹരാരെ എനിക്ക് വളരെ പ്രിയപ്പെട്ട മൈതാനം' -വൈഭവ് സൂര്യവംശി; Watch Video

ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിന് ഇന്ന് തുടക്കം, മത്സരം വൈകീട്ട് 4.30 മുതല്‍ ഹരാരെയില്‍

'ഹരാരെ എനിക്ക് വളരെ പ്രിയപ്പെട്ട മൈതാനം' -വൈഭവ് സൂര്യവംശി; Watch Video
dot image

സിംബാബ്വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കായി ഹരാരെയില്‍ തിരിച്ചെത്തിയത് വളരെ നല്ല നിമിഷമാണെന്ന് ഇന്ത്യയുടെ പതിനഞ്ചുകാരന്‍ ബാറ്റര്‍ വൈഭവ് സൂര്യവംശി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ മൈതാനത്താണ് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് കിരീടം ഉയര്‍ത്തിയതിന്റെ ഓര്‍മ്മ പങ്കുവെക്കുകയായിരുന്നു താരം. ബി.സി.സി.ഐ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് വൈഭവ് ഹരാരെയിലെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

'ഞങ്ങളിപ്പോള്‍ സിംബാബ്വെയിലെ ഹരാരെയിലാണുള്ളത്. ഇത് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ഗ്രൗണ്ടാണ്. നാല് മാസം മുമ്പാണ് ഞങ്ങള്‍ ഇവിടെ അണ്ടര്‍-19 ലോകകപ്പ് കളിച്ച് കിരീടം നേടിയത്. അതിനാല്‍ ഇതൊരു പ്രത്യേകതയുള്ള വേദിയാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ്. ചരിത്രം കുറിച്ച അതേ മൈതാനത്തേക്ക് വീണ്ടും കളിക്കാനിറങ്ങാന്‍ സാധിക്കുന്നത് വലിയൊരു അനുഭവമാണ്.' - വൈഭവ് സൂര്യവംശി പറഞ്ഞു.

'ഹരാരെയിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മുന്‍പ് കളിച്ച പരിചയം സഹായകരമാകും. പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വാഭാവിക ഗെയിം പുറത്തെടുക്കാനാണ് ശ്രമിക്കുക. വരും മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിക്കുക. പ്രാക്ടീസില്‍ ചെയ്ത കാര്യങ്ങള്‍ അതേപടി തുടരുകയും എന്റെ സ്വാഭാവിക ഗെയിമില്‍ ഉറച്ചുനിന്ന് ടീമിന് പരമാവധി സംഭാവന നല്‍കുകയുമാണ് ലക്ഷ്യം. മുമ്പ് രണ്ട് മത്സരങ്ങളാണ് ഞാന്‍ ഈ മൈതാനത്ത് കളിച്ചത്. രണ്ടും വളരെ നന്നായി കളിക്കാനായി. ആ ആത്മവിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിക്കും,' -വൈഭവ് സൂര്യവംശി പറഞ്ഞു.

ടീമിന്റെ ഒരുക്കങ്ങളില്‍ വലിയ ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ സൂര്യവംശി, കളിക്കാരെ പരമ്പരയ്ക്കായി സജ്ജരാക്കിയ കോച്ചിംഗ് സ്റ്റാഫിന് നന്ദിയും അറിയിച്ചു. 'ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം കോച്ചുമാര്‍ നല്‍കുന്നുണ്ട്. എനിക്ക് ആവശ്യമുള്ളത്ര പരിശീലനം ലഭിച്ചു. ഇപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ നാല് മാസങ്ങളില്‍ ചില തിരിച്ചടികളും വിജയങ്ങളും ഉണ്ടായിരുന്നു, എന്നാല്‍ അത് ക്രിക്കറ്റിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. ശരിയായ രീതി പിന്തുടരുകയും ടീമിനായി നൂറ് ശതമാനം നല്‍കുകയും ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്യേണ്ടത്,' -താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സിംബാബ്വെ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് സിംബാബ്വെ പര്യടനത്തിലുള്ളത്.

content highlights: "Harare is a Ground Very Close to My Heart": Vaibhav Sooryavanshi

dot image
To advertise here,contact us
dot image