

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ വിരമിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യുഹങ്ങൾ ശക്തമായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരം താരത്തിന്റെ അവസാന മത്സരം ആയിരിക്കും എന്നതായിരുന്നു പുറത്തുവന്നിരുന്ന വാർത്ത. എന്നാൽ, ഇപ്പോൾ ആ അഭ്യുഹങ്ങൾക്ക് പിന്നിൽ വസ്തുതകളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രന്‍ അശ്വിന്‍.
'2027 ഏകദിന ലോകകപ്പിൽ രോഹിത് ശർമ ബാറ്റ് വീശും എന്നത്തിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. 2026 ഐപിഎല്‍ സീസണിനിടെ പരിക്കേറ്റ താരം അതെല്ലാം അതിജീവിച്ചാണ് ഇവിടെവരെ എത്തിയതും ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി കുറിച്ചതും. രോഹിത് പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്തിരുന്നെങ്കിൽ കളിയിൽ കൂടുതൽ ആധിപത്യം പുലർത്താനാകുമായിരുന്നെന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനാകുമായിരുന്നെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് മുൻപ് താരം അജിത് അഗാര്‍ക്കറുമായും ഗൗതം ഗംഭീറുമായും സ്വരച്ചേർച്ചയിൽ അല്ലായിരുന്നെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, ദേവജിത് സൈകിയ അഭ്യൂഹങ്ങൾ തള്ളിക്കളയുകയും താരം ഉടൻ വിരമിക്കേല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, രോഹിത് തന്റെ പ്രകടനത്തിലൂടെ വിമർശങ്ങൾക്കും മറ്റും മറുപടി നൽകിയെന്നും ഈ മികച്ച പ്രകടനം തുടരുന്നിടത്തോളം കാലം ആർക്കും താരങ്ങളെ മാറ്റിനിർത്താൻ കഴിയില്ലെന്നും അശ്വിൻ തറപ്പിച്ച് പറയുന്നുണ്ട്.
Content highlight: R Ashwin remarks on player selection and performance in team india