അരങ്ങേറ്റത്തിൽ നിരാശ; വൈഭവ് 14 റൺസിന് പുറത്ത്

10 പന്തിൽ 14 റൺസ് മാത്രം നേടി വൈഭവ് മടങ്ങിയിരുന്നു

അരങ്ങേറ്റത്തിൽ നിരാശ; വൈഭവ് 14 റൺസിന് പുറത്ത്
dot image

ഇന്ത്യയുടെ നീലക്കുപ്പായമിട്ട് തന്റെ അരങ്ങേറ്റം കുറിച്ച് പതിനഞ്ച് വയസുകാരൻ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ ടി20 പാരമ്പരയിലാണ് വൈഭവ് ഇന്ത്യക്കായി ബാറ്റ് വീശിയിരിക്കുന്നത്. എന്നാൽ, തിളക്കമാർന്ന പ്രകടനം കാഴ്ച്ചവയ്ക്കാൻ താരത്തിനായിരുന്നില്ല. 10 പന്തിൽ 14 റൺസ് മാത്രം നേടി വൈഭവ് മടങ്ങിയിരുന്നു. വിൽ ജാക്‌സ് എറിഞ്ഞ പന്ത് ജോസ് ബട്ട്ലർ സ്റ്റാമ്പ് ചെയ്യുകയായിരുന്നു. രണ്ട് സിക്സറുകൾ അടങ്ങുന്നതായിരുന്നു വൈഭവിന്റെ ബാറ്റിംഗ് പ്രകടനം.

പതിനാറാം വയസിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥ ആക്കികൊണ്ടായിരുന്നു വൈഭവ് ഇന്ന് മൈതാനത്തെത്തിയത്. പതിനഞ്ച് വയസും 71 ദിവസവും മാത്രമാണ് ബീഹാർ സ്വദേശിയായി വൈഭവ് സൂര്യവംശിയുടെ ഇപ്പോഴത്തെ പ്രായം.

ഇന്ത്യൻ പ്രീമിയർ ലീഗിന് പിന്നാലെ ശ്രീലങ്കയിൽ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലെ വിസ്ഫോടന ബാറ്റിങ്ങാണ് വൈഭവിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് നടന്ന അയർലാൻഡ് പരമ്പരയിൽ ടീമിലെത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. എന്നാൽ ഇംഗ്ലണ്ടിലെ ആദ്യ മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തിയതോടെയാണ് വൈഭവിന് പ്ലെയിങ് ഇലവനിലേക്ക് വഴിതുറന്നത്. രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനം താരത്തെ സീസണിലെ ഓറഞ്ച് ക്യാപ് ജേതാവ് ആക്കിയിരുന്നു.

Content highlight: Vaibhav Suryavanshi out for 14 runs disappointing debut IND vs ENG

dot image
To advertise here,contact us
dot image