വനിത ടി20 ലോകകപ്പ്: സൗത്ത് ആഫ്രിക്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യൻ വനിതകൾ

ആറ് വിക്കറ്റുകൾക്കായിരുന്നു സൗത്ത് ആഫ്രിക്ക ഇന്ന് ഇന്ത്യൻ വനിതകളെ പരാജയപ്പെടുത്തിയത്

വനിത ടി20 ലോകകപ്പ്: സൗത്ത് ആഫ്രിക്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യൻ വനിതകൾ
dot image

വനിത ടി20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തോൽവിയറിഞ്ഞ് ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനെയും അയൽക്കാരായ പാകിസ്താനെയും പരാജയപ്പെടുത്തിയത്തിന്റെ ആത്മവിശ്വാസത്തിൽ കളത്തിലെത്തിയ ഇന്ത്യയ്ക്ക് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നിൽ അടിപതറുകയായിരുന്നു. ആറ് വിക്കറ്റുകൾക്കായിരുന്നു സൗത്ത് ആഫ്രിക്ക ഇന്ന് ഇന്ത്യൻ വനിതകളെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് വീസാണെത്തിയ ഇന്ത്യ ഷെഫാലി വർമയുടെയും ദീപ്തി ശർമയുടെയും കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് ആയിരുന്നു എടുത്തിരുന്നത്. 31 റൺസായിരുന്നു ഷെഫാലി വർമയുടെ സമ്പാദ്യമെങ്കിൽ 29 റൺസായിരുന്നു ദീപ്തി ശർമയുടെ നേട്ടം.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണ ആഫ്രിക്ക ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യ ഉയർത്തിയ 159 എന്ന വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മാറിസന്നെ കാപ് നേടിയ 81 റൺസിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചത്. 20 റൺസ് നേടിയ ലോറ വോൾവർട്ടും സൗത്ത് ആഫ്രിക്കൻ നിരയിൽ തിളങ്ങി. രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നിലവിൽ ഗ്രൂപ് എ യിൽ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയാണ് പട്ടികയിൽ ഒന്നാമത് ഉള്ളത്.

Content highlight: India suffer first loss of tournament against South Africa

dot image
To advertise here,contact us
dot image