

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഭേദപ്പെട്ട ടോട്ടലുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്.
സി എസ് കെക്കായി സഞ്ജു സാംസൺ (13 പന്തിൽ 27 റൺസ്), കാർത്തിക് ശർമ( 19 പന്തിൽ 32 റൺസ്), ഡെവാൾഡ് ബ്രവിസ്( 27 പന്തിൽ 44 റൺസ്) എന്നിങ്ങനെ തിളങ്ങി. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും സാക്കിബ് ഹുസൈൻ രണ്ട് വിക്കറ്റും നേടി.
ടോസ് നേടിയ രുതുരാജ് ഗെയ്ക്‌വാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളിച്ചില്ല.
ലഖ്‌നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. ഗുര്‍ജപ്നീത് സിംഗിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈന്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. നെറ്റ് റൺറേറ്റ് (+0.027) കുറവായതിനാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിർത്താൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫിൽ എത്തണമെങ്കിൽ മറ്റ് മത്സരങ്ങളും നിർണായകമാണ്.
12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് പത്ത് റൺസിന് ചെന്നൈയെ തോൽപിച്ചിരുന്നു.
content highlights: csk-vs-srh-ipl-2026-chennai-set-181-runs-target-for-hyderabad