'തല'യില്ലെങ്കിലും ചിന്ന തലയുണ്ട്; ധോണിയുടെ സർവകാല റെക്കോർഡ് തിരുത്തി സഞ്ജു

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മിന്നും പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ.

'തല'യില്ലെങ്കിലും ചിന്ന തലയുണ്ട്; ധോണിയുടെ സർവകാല റെക്കോർഡ് തിരുത്തി സഞ്ജു
dot image

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മിന്നും പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. 13 പന്തുകൾ മാത്രം നേരിട്ട താരം ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കം 27 റൺസാണ് നേടിയത്.

ഇതോടെ ഈ സീസണിൽ താരം ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് 477 റൺസ് നേടി. 2013 ൽ മഹേന്ദ്ര സിംഗ് ധോണി 461 റൺസ് നേടിയിരുന്നു. ഒരു സീസണിൽ ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡും ഇതോടെ സഞ്ജു തിരുത്തി.

മത്സരത്തിൽ ചെന്നൈ 11 . 3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 100 കടന്നു. സഞ്ജുവിനെ കൂടാതെ 19 പന്തിൽ 32 റൺസ് നേടി കാർത്തിക് ശർമ തിളങ്ങി. രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. 21 പന്തിൽ 15 റൺസ് മാത്രം നേടി രുതുരാജ് നിരാശപെപ്പടുത്തി.

ടോസ് നേടിയ രുതുരാജ് ഗെയ്ക്‌വാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളിക്കില്ല.

ലഖ്‌നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. ഗുര്‍ജപ്നീത് സിംഗിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈന്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.

നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. നെറ്റ് റൺറേറ്റ് (+0.027) കുറവായതിനാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിർത്താൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫിൽ എത്തണമെങ്കിൽ മറ്റ് മത്സരങ്ങളും നിർണായകമാണ്.

12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് പത്ത് റൺസിന് ചെന്നൈയെ തോൽപിച്ചിരുന്നു.

content highlights: sanju-samson-breaks-ms-dhoni-ipl-record-csk

dot image
To advertise here,contact us
dot image