പൂക്കി മുഖ്യമന്ത്രി; ഇന്‍സ്റ്റഗ്രാം തൂക്കിയ വൈറല്‍ എക്‌സ്പ്രഷനെക്കുറിച്ച് വിശദീകരിച്ച് വി ഡി സതീശന്‍

നിരവധി രസകരമായ ട്രോളുകളും റീലുകളുമാണ് പൂക്കി മുഖ്യമന്ത്രിയെ ചുറ്റിപറ്റി വൈറലാകുന്നത്

പൂക്കി മുഖ്യമന്ത്രി; ഇന്‍സ്റ്റഗ്രാം തൂക്കിയ വൈറല്‍ എക്‌സ്പ്രഷനെക്കുറിച്ച് വിശദീകരിച്ച് വി ഡി സതീശന്‍
dot image

കൊച്ചി: പൂക്കി മുഖ്യമന്ത്രിയെന്ന പേരില്‍ വി ഡി സതീശനെ ഇന്‍സ്റ്റഗ്രാം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ വി ഡി സതീശന്‍ കാണിച്ച എക്‌സ്പ്രസ്പ്രഷന്‍ ജെന്‍സിയെന്ന വേര്‍തിരിവില്ലാതെ സെലിബ്രേറ്റ് ചെയ്യുകയാണ് ഇന്‍സ്റ്റഗ്രാം യൂസേഴ്‌സ്. വാഹനം മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്‌സ്പ്രഷനോട് കൂടിയുള്ള മറുപടി. ഒടുക്കം വൈറല്‍ ചിരിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുകയാണ്.

വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നല്‍കിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്നലെ രാത്രി മകളാണ് വൈറലാവുന്ന വീഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു പയ്യനാണ് എന്നോട് അത് ചോദിച്ചത്. വാത്സല്യം കൊണ്ട് കാണിച്ചതാണ്. അവനോട് എനിക്കൊരു വാത്സല്യം തോന്നി. അപ്പോഴാണ് പേടിക്കേണ്ടെടാ…ശരിയാക്കാമെന്ന മട്ടില്‍ അത് പറഞ്ഞത്. ധൈര്യം ഉണ്ട്. ചെറുപ്പക്കാരുടെ ഇടയിലെ ആഗ്രഹമല്ലേ. വാക്കല്ലേ പറഞ്ഞത് ശരിയാക്കാമെന്ന് പറഞ്ഞു. എന്റെ മോളോട് പറയുന്നതുപോലെ', വി ഡി സതീശന്‍ വ്യക്തമാക്കി.

നിരവധി രസകരമായ ട്രോളുകളും റീലുകളുമാണ് പൂക്കി മുഖ്യമന്ത്രിയെ ചുറ്റിപറ്റി വൈറലാകുന്നത്. വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ അനുവദിക്കുമെന്ന് വെറുതെ വോട്ട് നേടാന്‍വേണ്ടി പറഞ്ഞതല്ലെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: pookie Chief Minister V D Satheesan About viral Expression

dot image
To advertise here,contact us
dot image