ലോകത്തിലെ പ്രമുഖ സൈബര്‍ സുരക്ഷാ സമ്മേളനങ്ങളിൽ പ്രധാനം; ഡെഫ്കോണ്‍ ആദ്യമായി മിഡില്‍ ഈസ്റ്റിലേക്ക്

സൈബര്‍ സുരക്ഷാ നവീകരണത്തിന്റെയും പ്രാവീണ്യ വികസനത്തിന്റെയും പ്രാദേശിക കേന്ദ്രമായി ബഹ്‌റൈനിനെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്തേകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലോകത്തിലെ പ്രമുഖ സൈബര്‍ സുരക്ഷാ സമ്മേളനങ്ങളിൽ പ്രധാനം; ഡെഫ്കോണ്‍ ആദ്യമായി മിഡില്‍ ഈസ്റ്റിലേക്ക്
dot image

ലോകത്തിലെ പ്രമുഖ സൈബര്‍ സുരക്ഷാ സമ്മേളനങ്ങളിലൊന്നായ ഡെഫ്കോണ്‍ ആദ്യമായി മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നു. ഇതിന്റെ ഭാഗമായി പ്രാഥമിക യോഗം ബഹ്‌റൈനില്‍ നടന്നു. മനാമയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും ഡെഫ്കോണും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. സൈബര്‍ സുരക്ഷാ നവീകരണത്തിന്റെയും പ്രാവീണ്യ വികസനത്തിന്റെയും പ്രാദേശിക കേന്ദ്രമായി ബഹ്‌റൈനിനെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്തേകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സി.ഇ.ഒ ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, പുതിയ തലമുറ സൈബര്‍ വിദഗ്ധരെ വളര്‍ത്താന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് പറഞ്ഞു. ഡെഫ്കോണ്‍ സ്ഥാപകന്‍ ജെഫ് മോസ്, ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായതിനാലാണ് ബഹ്‌റൈനെ തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യോമയാനം, സാറ്റലൈറ്റ്, വാഹന സുരക്ഷ, ബയോഹാക്കിംഗ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക സെഷനുകള്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുമെന്നുമാണ് അറിയിച്ചത്.

Content Highlights: DEF CON, one of the world’s leading cyber security conferences, is set to be held in the Middle East for the first time.

dot image
To advertise here,contact us
dot image