

കൊച്ചി: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് കുട്ടികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാല് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായത് സങ്കടകരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.
'പതിനെട്ടും ഇരുപതും വയസുള്ള കുട്ടികളാണ് മരിച്ചത്. അവരുടെ കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒന്നും ആ കുട്ടികള്‍ക്ക് പകരമാകില്ല. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍', അദ്ദേഹം പറഞ്ഞു. മങ്കടയിലെ കുരുങ്ങന്‍ചോല വ്യൂ പോയിന്റിലാണ് ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ മരിച്ചത്.
വെള്ളിമല പുതുക്കുടി വീട്ടില്‍ അലിയുടെ മകന്‍ റഹീസ് (20), ആലിക്ക പറമ്പില്‍ വീട്ടില്‍ അസീസിന്റെ മകന്‍ സിയാദ് (18), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ് (18), നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷന്‍ (20), ഇഷ്താഹ് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി. എന്നാല്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Ex opposition leader V D Satheesan express condolences over 4 person death during lightening