ഡല്‍ഹിക്ക് നിര്‍ണായകം; ജയിച്ചാല്‍ പണി കിട്ടുക 'ചെന്നൈയ്‌ക്കോ?' ധരംശാലയില്‍ ആവേശപ്പോര്

നിലവില്‍ 11 കളിയില്‍ നാലുജയത്തോടെ എട്ടുപോയിന്റുമായി എട്ടാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹിക്ക് നിര്‍ണായകം; ജയിച്ചാല്‍ പണി കിട്ടുക 'ചെന്നൈയ്‌ക്കോ?' ധരംശാലയില്‍ ആവേശപ്പോര്
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇന്ന് രണ്ടിലൊന്ന് തീരുമാനമാക്കണം. ജയിച്ചാല്‍ മുന്നോട്ട് പോകാം. അഥാവാ അത്രയും ഭാഗ്യമുണ്ടെങ്കില്‍ പ്ലേ ഓഫിലെത്താം. തോറ്റാല്‍ പുറത്തേക്കുള്ള വഴിയൊരുങ്ങും. മത്സരം രാത്രി 7.30ന് ധരംശാല എച്ച്പിസിഎ സ്റ്റേഡിയത്തില്‍.
അവസാന മൂന്ന് മത്സരങ്ങളും തോറ്റാണ് പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിക്കാനെത്തുന്നത്. ഈ സീസണില്‍ പഞ്ചാബ് തോറ്റത് ആകെ മൂന്നുമത്സരങ്ങള്‍ മാത്രവുമാണ്. പത്തുകളിയില്‍ ആറെണ്ണത്തിലും ജയിച്ച ടീം ഒരു കളിയില്‍ സമനില പോയിന്റ് നേടി. മഴമൂലം മത്സരം ഉപേക്ഷിച്ചതോടെയായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 33 റണ്‍സിനാണ് തോറ്റത്. മത്സരത്തില്‍ പഞ്ചാബ് ബാറ്റര്‍മാരില്‍ കൂപ്പര്‍ കോണൊലി മാത്രമാണ് നന്നായി കളിച്ചത്. സെഞ്ചുറി നേടിയെ കൂപ്പര്‍ കോണൊലിയുടെ പ്രകടനവും പഞ്ചാബിന് രക്ഷയായില്ല. പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍, ശശാങ്ക് സിങ് തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. മാര്‍ക്കസ് സ്റ്റോയ്‌നിസ്, സുയാന്‍ഷ് ഷെഡ്‌ഗെ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ബൗളിങ് നിരയും കാര്യമായ പ്രകടനം നടത്തുന്നില്ല എന്നതാണ് തിരിച്ചടിയാകുന്നത്. അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, ലോക്കി ഫെര്‍ഗൂസന്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. യൂസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് അല്‍പമെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ആശ്വാസമായത്. ഡല്‍ഹി അവസാന രണ്ടുകളിയിലും തോറ്റിരുന്നു. ഇന്ന് ജയിക്കാനായില്ലെങ്കില്‍ തിരിച്ചടിയാകുമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പാത്തും നിസ്സങ്ക, കെഎല്‍ രാഹുല്‍, നിതീഷ് റാണ, സമീര്‍ റിസ് വി, ട്രിസ്റ്റര്‍ സ്റ്റബ്‌സ് തുടങ്ങിയവരുടെ ബാറ്റിങ് പ്രകടനം മികച്ചതായാല്‍ ടീമിന്റെ ജയത്തിലും അത് ഫലിക്കും. മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെട്ട മികച്ച ബൗളിങ് സംഘവും ഡല്‍ഹിക്കുണ്ട്. ലുന്‍ഗി എന്‍ഗിഡി, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഡല്‍ഹി.

ഇന്നത്തെ മത്സരം പഞ്ചാബ് ജയിച്ചാല്‍ നാലാം സ്ഥാനത്തുനിന്ന് അവരെ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സഹായിക്കും. ഡല്‍ഹിയാണ് ജയിക്കുന്നതെങ്കില്‍ പത്ത് പോയിന്റോടെ ടീം ഏഴാം സ്ഥാനത്തെത്തും. എന്നാല്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിച്ചാലും ഡല്‍ഹിക്ക് 14 പോയിന്റ് മാത്രമേ ലഭിക്കൂ.

നിലവില്‍ 11 മത്സരം പൂര്‍ത്തിയാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫ് പ്രതീക്ഷകളിലാണ്. അടുത്ത മത്സരങ്ങള്‍ ജയച്ചാല്‍ ഇരുടീമുകള്‍ക്കും പ്രതീക്ഷയുണ്ട്. ഇരുടീമുകളുടെയും മുന്നേറ്റം ഡല്‍ഹിക്ക് തിരിച്ചടിയാകും. ഇന്നത്തെ മത്സരത്തിന് പിന്നാലെ രാജസ്ഥാന്‍, കൊല്‍ക്കത്ത ടീമുകള്‍ക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരങ്ങള്‍. പക്ഷെ, ടീമിന് പ്ലേ ഓഫിലേക്കുള്ള യാത്ര അത്ര സുഖകരമല്ല. അവിടെയെത്തുക അസാധ്യവുമാണ്.

content highlights: Crucial for Delhi; If they win, will Chennai be in trouble? High-voltage battle in Dharamshala

dot image
To advertise here,contact us
dot image