

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം കിരീടങ്ങളിൽ മുത്തമിട്ടിട്ടുള്ള ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ, നായകൻ ഹർദിക് പാണ്ഡ്യയും സംഘവും 2026 ഐപിഎൽ സീസണിൽ നിന്ന് ഇപ്പോൾ പുറത്തായിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോടേറ്റ തോൽവിക്ക് പിന്നാലെയായിരുന്നു എംഐ പ്ലേഓഫ് കാണാതെ ഈ സീസണിനോട് ഗുഡ് ബൈ പറഞ്ഞത്. ടീമിന്റെ മോശം പ്രകടനവും പരാജയങ്ങളും ചൂണ്ടികാട്ടി നായകൻ ഹർദിക് പാണ്ഡ്യക്കെതിരെ മുൻപ് വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ടീം മാനേജ്‌മന്റ് വരുത്തിയ പിഴവുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഇംപാക്ട് പ്ലെയർ നിയമം ഉപയോഗപ്പെടുത്തുന്നതിൽ മുംബൈ ഇന്ത്യൻസ് ഈ ഐപിഎൽ സീസണിലുടനീളം പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കാണാനായത്. ഏപ്രിൽ 29ന് നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ശാർദുൽ താക്കൂറിനെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയെങ്കിലും താരത്തിനെ ഒരു ഓവർ പോലും ടീം പന്തെറിയിച്ചിരുന്നില്ല. ഇന്നലെ നടന്ന നിലാവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് എതിരായ മത്സരത്തിൽ രഘു ശർമയെ ഇംപാക്ട് പ്ലെയറായി ഇറക്കിയപ്പോഴും ഇതേ തെറ്റ് ടീം ആവർത്തിച്ചിരുന്നു. ഇമ്പാക്ട് പ്ലെയേറായി ഒരു ബൗളറെ ടീമിലെത്തിച്ചിട്ടും താരത്തെകൊണ്ട് പന്തെറിയിക്കാത്തത്തിലൂടെ എന്ത് തന്ത്രമാണ് മാനേജ്‌മന്റ് ഉദ്ദേശിക്കുന്നതെന്നും ആരാധകർ ചോദ്യമുയർത്തുന്നുണ്ട്.
ആർസിബിക്കെതിരായ മത്സരത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത് അവസാന ഓവർ എറിയാൻ മുംബൈ നായകൻ തിരഞ്ഞെടുത്ത ബൗളറായിരുന്നു. ജയിക്കാൻ റണ്ണുകൾ ആവശ്യമായിരുന്ന ഘട്ടത്തിൽ, വിശ്വസ്തനായ സ്പിന്നർ അല്ലാ ഗസൻഫറിന് പകരമായി രാജ് ബാവയെ പന്തേൽപ്പിച്ചത് മത്സരത്തിൽ വലിയ തിരിച്ചടിയായി മാറി. ആർസിബിക്കായി ക്രീസിലുണ്ടായിരുന്ന ഭുവനേശ്വർ കുമാർ ആ ഓവറിൽ തകർത്തടിച്ചതോടെ കളി ബെംഗളുരുവിന് അനുകൂലമാവുംകയും ചെയ്തു. 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ഭുവി തന്നെയായിരുന്നു കളിയിൽ മുംബൈയെ തകർത്തതും.
Content highlight: IPL 2026 Mumbai Indians playoff failure management role