'അവസാന രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഡക്കായി മടങ്ങിയപ്പോൾ എനിക്ക് നിരാശ തോന്നിയില്ല'; ക്രുണാൽ പാണ്ഡ്യ

ഈ ഐപിഎൽ സീസണിൽ 11 ഇന്നിങ്സുകളിൽ നിന്നായി 379 റൺസാണ് വിരാട് കോഹ്‍ലി നേടിയത്

'അവസാന രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഡക്കായി മടങ്ങിയപ്പോൾ എനിക്ക് നിരാശ തോന്നിയില്ല'; ക്രുണാൽ പാണ്ഡ്യ
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ വളരെ മികച്ച രീതിയിലാണ് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ വെടിക്കെട്ട് ബാറ്റർ വിരാട് കോഹ്‌ലി ബാറ്റ് വീശുന്നത്. എങ്കിലും അവസാനം താരം കളത്തിലിറങ്ങിയ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി ഡക്കായിരുന്നു. താരത്തിന്റെ ഈ ഫോം ടീമിന് തിരിച്ചടിയാകുമോ എന്ന് ആരാധകർക്ക് ആശങ്കയുണ്ടെങ്കിലും കോഹ്‌ലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം ക്രുണാൽ പാണ്ഡ്യ. കോഹ്‍ലി അങ്ങനെ ഔട്ടാകുന്നത് നല്ലതാണെന്നും ഇനിയാണ് നിങ്ങൾ കോഹ്‍ലിയുടെ കളി കാണാൻ പോകുന്നതെന്നുമായിരുന്നു ക്രുണാലിന്റെ പ്രതികരണം.

'വിരാട് കോഹ്‍ലി ഒരു ചാംപ്യൻ പ്ലയറാണ്. അദ്ദേഹം രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടത് കണ്ടപ്പോൾ എനിക്ക് നിരാശയല്ല ആവേശമാണ് തോന്നിയത്. കാരണം അദ്ദേഹം ഇങ്ങനെ തുടരെ രണ്ട് മത്സരങ്ങളിലെല്ലാം പരാജയപ്പെട്ടാലും അടുത്ത പോരാട്ടങ്ങളിൽ അതിശക്തമായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു ആശങ്കയുമില്ല. കോഹ്‍ലിയുടെ റൺസിനായുള്ള ആ​ഗ്രഹവും ഊർജവും എല്ലാം വ്യത്യസ്തമാണ്. ഇനി അങ്ങോട്ട് അദ്ദേഹം തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും എനിക്കുറപ്പുണ്ട്', ക്രുണാൽ വ്യക്തമാക്കി. വിരാട് കോഹ്‍ലി ‍ഞങ്ങൾക്കൊപ്പമുള്ളപ്പോൾ കാര്യങ്ങൾ എളുപ്പമാണെന്നും അദ്ദേഹത്തിന്റെ ഊർജവും സാന്നിധ്യവും ടീമിന് വളരെ വലിയ സഹായമാണെന്നും താരം കൂട്ടിച്ചേർത്തു.

ഈ ഐപിഎൽ സീസണിൽ 11 ഇന്നിങ്സുകളിൽ നിന്നായി 379 റൺസാണ് വിരാട് കോഹ്‍ലി നേടിയത്. ഒരുവശത്ത് മുംബൈ ഇന്ത്യൻസിനെതിരെ പരാജയപ്പെടുത്തി ആർസിബി പ്ലേ ഓഫിലേക്ക് കൂടുതൽ അടുത്തത് ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശം തന്നെയാണ്. എങ്കിലും മറുവശത്ത് അവരുടെ വെടിക്കെട്ട് ബാറ്റർ കോഹ്‌ലി അവസാനം കളിച്ച രണ്ട് മത്സരങ്ങളിൽ തിളങ്ങാനാകാതെ ഡക്കായി മടങ്ങിയത് ആരാധകർക്കിടയിൽ നിരാശയുമുണ്ടാക്കുന്നുണ്ട്. ഈ മത്സരത്തിലും കോഹ്‍ലി ​ഗോൾ‍ഡൻ ഡക്കായത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.

Content highlight: Krunal Pandya reacts to Virat Kohli ducks in IPL 2026

dot image
To advertise here,contact us
dot image