

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - മുംബൈ ഇന്ത്യൻസ് പോരിൽ അതിനാടകീയ ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ആദ്യ മൂന്ന് സ്ഥാനക്കാർക്കും ഒരേ പോയിന്റ് തന്നെയാണെങ്കിലും റൺറേറ്റ് ആർസിബിക്ക് തുണയായത്. എന്നാൽ, ആ ജയത്തിന് പിന്നാലെ ബെംഗളൂരു പരിശീലകൻ ആന്‍ഡി ഫ്‌ളവറിന് പിഴ ശിക്ഷ ചുമത്തിയിരിക്കുകയാണ് ഗവേർണിംഗ് കൗൺസിൽ.
ത്രില്ലര്‍ പോരാട്ടം അതിന്റെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തി നിൽക്കെ ഫോര്‍ത്ത് അംപയറെടുത്ത തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിനാണ് കോച്ച് ആന്‍ഡി ഫ്‌ളവറിന് പിഴ ശിക്ഷ ചുമത്തിയത്. ആര്‍സിബിയുടെ റണ്‍സ് ചെയ്‌സിങിനിടെയാണ് ഇതിന് ആസ്പദമായ സംഭവം അരങ്ങേറിയത്. മുംബൈ താരം ഗാസ്‌നഫര്‍ എറിഞ്ഞ പന്തില്‍ ക്രുണാല്‍ പാണ്ഡ്യ ഒരു സിക്‌സിന് ശ്രമിക്കുന്നു. ലോങ് ഓണിലേക്ക് താരം അടിച്ച ഷോട്ട് ബൗണ്ടറി ലൈനില്‍ നമാന്‍ ധിര്‍ തടുക്കാന്‍ ശ്രമിച്ച്. പന്ത് പിടിച്ചെടുത്ത് താരം ഗ്രൗണ്ടില്‍ നിന്ന തിലക് വര്‍മയ്ക്ക് എറിഞ്ഞ് കൊടുത്തെങ്കിലും തിലകിന് ക്യാച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ആന്‍ഡി ഫ്‌ളവറിന് അദ്ദേഹത്തിന്റെ രോഷം അടക്കാനായില്ല. ഫോര്‍ത്ത് അംപയറുടെ തീരുമാനത്തിനെതിരെ ആര്‍സിബി പരിശീലകന്‍ വലിയ രീതിയില്‍ ദേഷ്യപ്പെട്ടത് പിഴ ശിക്ഷയിലേക്കും നയിച്ചു. മാച്ച് ഫീസിന്റെ 15 ശതമാനാമാണ് പിഴയായി അദ്ദേഹം ഒടുക്കേണ്ടത്. അതിനിടെ ആര്‍സിബി പരിശീലകന്‍ ഐപിഎല്‍ ചട്ടം ലംഘിച്ചതായും അദ്ദേഹം കുറ്റം സമ്മതിച്ചതായും അധികൃതരും വ്യക്തമാക്കി.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിൽ ആര്‍സിബി അവസാന പന്തിലായിരുന്നു വിജയം സ്വന്തമാക്കിയത്. ഈ സമയത്ത് നമാന്‍ ധിറിന്റെ കൈയില്‍ പന്തുള്ളപ്പോള്‍ തന്നെ താരത്തിന്റെ കാല്‍ ബൗണ്ടറി ലൈനിന്റെ ഉള്ളിന്‍ ഉണ്ടായിരുന്നുവെന്ന സംശയം ആര്‍സിബി താരങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ പരിശോധനയില്‍ അതില്ലെന്നു തെളിഞ്ഞതോടെ അംപയര്‍ സിക്‌സ് അനുവദിച്ചില്ല. സിക്‌സാകുമെന്നു പ്രതീക്ഷിച്ച് ക്രുണാല്‍ ഈ പന്തില്‍ റണ്‍സ് ഓടിയെടുത്തതുമില്ല.
Content highlight: RCB coach Andy Flower fined 15 percent match match fee IPL 2026