രണ്ടിലൊന്നറിയാം!; ജയിച്ചാൽ ആർസിബി ഒന്നാമത്; തോറ്റാൽ മുംബൈ പുറത്ത്

ജയിച്ചാൽ 14 പോയിന്റോടെ ആർസിബിക്ക് ഒന്നാം സ്ഥാനത്തെത്താം.

രണ്ടിലൊന്നറിയാം!; ജയിച്ചാൽ ആർസിബി ഒന്നാമത്; തോറ്റാൽ മുംബൈ പുറത്ത്
dot image

ഐ പി എല്ലിലെ സൂപ്പർ സൺഡേയിലെ രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. ജയിച്ചാൽ 14 പോയിന്റോടെ ആർസിബിക്ക് ഒന്നാം സ്ഥാനത്തെത്താം. സൺറൈസേഴ്സ് ഹൈദരാബാദിനും നിലവിൽ 14 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ആനുകൂല്യം ആർസിബിക്ക് ഒപ്പമാണ്. തോറ്റാൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും.

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവി തിരിച്ചടിയായിട്ടുണ്ട്. പ്ലേ ഓഫ് ഉറപ്പിക്കാൻ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങിയ ബാറ്റിംഗ് നിര ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ജിതേഷ് ശർമ്മയുടെ റൺ വരൾച്ച ടീമിനെ അലട്ടുന്നുണ്ടെങ്കിലും ഭുവനേശ്വർ കുമാറും ജോഷ് ഹെയ്‌സൽവുഡും നയിക്കുന്ന ബൗളിംഗ് നിരയിൽ ടീമിന് പ്രതീക്ഷയുണ്ട്.

സീസണിൽ നിരാശാജനകമായ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിന് ഇനി വരാനിരിക്കുന്നവ അഭിമാന പോരാട്ടങ്ങളാണ്. പത്തിൽ ഏഴ് മത്സരങ്ങളും തോറ്റ മുംബൈയ്ക്ക് സൂര്യകുമാർ യാദവ്, ജസ്‌പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട് എന്നിവരുടെ മോശം ഫോം തിരിച്ചടിയാണ്.

പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇന്ന് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്. രോഹിത് ശർമയും റയാൻ റിക്കിൾട്ടനും മികച്ച തുടക്കം നൽകിയാൽ മാത്രമേ മുംബൈയ്ക്ക് വിജയപ്രതീക്ഷയുള്ളൂ.

content highlights:ipl 2026 rcb vs mi clash playoff scenarios

dot image
To advertise here,contact us
dot image