ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ 'കസേര കളി'; മാറിമറിഞ്ഞ് നില; 400 കടന്ന് എട്ട് പേർ

ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ഈ പട്ടികയിലെ സ്ഥാനങ്ങൾ മാറികൊണ്ടിരിക്കുകയാണ്.

ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ 'കസേര കളി'; മാറിമറിഞ്ഞ് നില; 400 കടന്ന് എട്ട് പേർ
dot image

ഐ പി എൽ 2026 പ്ലേ ഓഫ് ആവേശത്തിലേക്ക് കടക്കുകയാണ്. അവസാന നാലുറപ്പിക്കാൻ ടീമുകൾ വലിയ പോരാട്ടം നടത്തുമ്പോൾ ടോപ് സ്‌കോറർക്കുള്ള ഓറഞ്ച് ക്യാപിന് വേണ്ടിയും പൊരിഞ്ഞ പോരാട്ടം നടക്കുന്നുണ്ട്.

ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ഈ പട്ടികയിലെ സ്ഥാനങ്ങൾ മാറികൊണ്ടിരിക്കുകയാണ്. നിലവിൽ എട്ട് പേരാണ് 400 റൺസ് എന്ന മൈൽ സ്റ്റോൺ പിന്നിട്ടത്.

11 മത്സരങ്ങളിൽ നിന്ന് 54.89 ശരാശരിയിൽ 494 റൺസ് കടന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹെൻഡ്രിച്ച് ക്ലാസനാണ് ലിസ്റ്റിൽ ഒന്നാമത്. എസ് ആർ എച്ചിന്റെ തന്നെ അഭിഷേക് ശർമ 475 റൺസുമായി തൊട്ടുപിന്നിലുണ്ട്.

468 റൺസുമായി ഡൽഹി ക്യാപിറ്റൽസിന്റെ കെ എൽ രാഹുൽ, 462 റൺസുമായി ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗിൽ, 440 റൺസുമായി രാജസ്ഥാന്റെ വൈഭവ് സൂര്യവംശി എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് പേർ.

ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ (440 ), സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇഷാൻ കിഷൻ(409 ) , ചെന്നൈ സൂപ്പർ കിങ്സിന്റെ സഞ്ജു സാംസൺ(402 ) എന്നിവരാണ് നാന്നൂറ് കടന്ന മറ്റ് താരങ്ങൾ.

content highlights:IPL 2026 Orange Cap Race: Top 8 Batters Cross 400-Run Mark

dot image
To advertise here,contact us
dot image