

ഗുജറാത്ത് ടൈറ്റൻസിനെതിരെ തോറ്റെങ്കിലും ഒരു പിടി റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി മത്സരത്തിൽ നേടിയത്. 16 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 36 റണ്‍സെടുത്താണ് താരം മടങ്ങിയത്.
ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡും ഇതോടെ നിലവില്‍ വൈഭവിന്‍റെ കൈയലകലത്തിലാണ്. 40 സിക്സുകളാണ് വൈഭവ് സീസണില്‍ ഇതുവരെ പറത്തിയത്.
2024ല്‍ 42 സിക്സുകള്‍ പറത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ പേരിലാണ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചതിന്ർറെ റെക്കോര്‍ഡ്. അഭിഷേകിനെ മറികടക്കാന്‍ വൈഭവിന് ഇനി മൂന്ന് സിക്സുകള്‍ കൂടി മതി.
20 വയസ്സ് തികയുന്നതിന് മുൻപ് ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയും വൈഭവ് സ്വന്തമാക്കിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ 99 സിക്സറുകളുമായി ക്രീസിലെത്തിയ വൈഭവ്, മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
സിക്സറുകളുടെ എണ്ണത്തിൽ മാത്രമല്ല, അത് നേടിയ വേഗതയിലും വൈഭവ് ഇതിഹാസങ്ങളെ പിന്നിലാക്കി. വെറും 514 പന്തുകളിൽ നിന്നാണ് വൈഭവ് 100 സിക്സറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്‌റോൺ പൊള്ളാർഡ് 843 പന്തുകളിൽ നിന്ന് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകർന്നത്.
content highlights: vaibhav suryavanshi record sixes abhishek sharma