ഹിറ്റ്മാന്റെ വാച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് ആരാധകൻ; പ്രതികരണം വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ കൈയില്‍ നിന്നും കോടികൾ വിലയുള്ള വാച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് ആരാധകൻ

ഹിറ്റ്മാന്റെ വാച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് ആരാധകൻ; പ്രതികരണം വൈറൽ
dot image

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ കൈയില്‍ നിന്നും കോടികൾ വിലയുള്ള വാച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് ആരാധകൻ. തന്റെ കാറിലിരുന്ന് തനിക്ക് ചുറ്റും കൂടിയ ആരാധകരെ കൈവീശി അഭിവാദ്യം കാണിക്കുന്നതിനിടയിലായിരുന്നു സംഭവം. കാറിന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്നതിനിടെ രണ്ട് യുവാക്കൾ കാറിനടുത്തേക്ക് എത്തുകയും രോഹിത്തിന്റെ കൈകളിൽ ബലമായി പിടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്. അതിലൊരാൾ രോഹിത് കയ്യിൽ കെട്ടിയിരുന്ന വാച്ച് അഴിച്ചെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

യുവാക്കളുടെ നീക്കം മനസിലാക്കിയ രോഹിത് ഉടൻ തന്നെ കൈ വലിക്കുകയും കാറിന്‍റെ വിൻഡോ ഗ്ലാസ് ഉയർത്തി അടക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ യുവാക്കൾക്ക് നേരെ വിരല്‍ ചൂണ്ടി ദേഷ്യത്തോടെ അദ്ദേഹം സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എങ്കിലും സ്ഥലമോ സാഹചര്യമോ വ്യക്തമല്ല.

Also Read:

റോളെക്സിന്‍റെ വിലപിടിപ്പുള്ള 'ജിറാഫെ' മോഡൽ വാച്ചാണ് രോഹിത് ശർമ ധരിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.25 കോടി രൂപയാണ് വിപണിലെ ഇതിന്‍റെ വില. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈക്കായി ബാറ്റ് വീശുന്ന അദ്ദേഹം കഴിഞ്ഞ കുറെ നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു. പരിക്കിൽ നിന്ന് മുക്തനായ താരം എംഐ അവസാനം കളിച്ച ലഖ്‌നൗവിന് എതിരായ മത്സരത്തിൽ ജയം നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

Content highlight: Rohit Sharma watch snatching attempt by fan video

dot image
To advertise here,contact us
dot image