

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി.
ഡൽഹിക്ക് വേണ്ടി പാതും നിസങ്ക ഫിഫ്റ്റി നേടി. 29 പന്തിൽ മൂന്ന് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 50 റൺസാണ് താരം നേടിയത്. അശുതോഷ് ശർമ 39 റൺസും കെ എൽ രാഹുൽ 23 റൺസും നേടി.
അങ്കുൾ റോയിയും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് നേടി. നാലോവർ എറിഞ്ഞ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി സുനിൽ നരെയ്ൻ മികച്ചു നിന്നു.
നേരത്തെ ടോസ് നേടിയ കെകെആർ നായകന്‍ അജിങ്ക്യ രഹാനെ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേവരുന്നത്.
മത്സരത്തിൽ ജയം സ്വന്തമാക്കി പ്ലേഓഫ് സാധ്യത നിലനിർത്തുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം.
ഇരുവർക്കും ഒരുപോലെ നിർണായകമാണ് ഇന്നത്തെ മത്സരം. ഒൻപത് മാച്ചില്‍ നിന്നും ഏഴ് പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത. കളിച്ച ഒൻപത് മല്‍സരങ്ങളില്‍ മൂന്നിൽ ജയിച്ച കെകെആർ ശേഷിച്ച അഞ്ചെണ്ണത്തിൽ തോറ്റിരുന്നു.
അതേസമയം, ഡിസി ഇപ്പോള്‍ പോയിന്റ് പട്ടികയിലെ ഏഴാംസ്ഥാനക്കാരാണ്. എട്ട് പോയിന്റാണ് അവരുടെ സമ്പാദ്യം. നാല് കളിയില്‍ ഡിസി ജയിച്ചപ്പോള്‍ ബാക്കി ആറിൽ തോല്‍ക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ തോൽക്കുന്ന ടീം പ്ലേഓഫ് കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്യും.
Content highlights: