'അവന് ഇന്ത്യൻ കുപ്പായത്തിലേക്കുള്ള ദൂരം വളരെ കുറവാണ്'; ലഖ്‌നൗ താരത്തെക്കുറിച്ച് പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യൻ കുപ്പായത്തിലേക്ക് താരത്തിന് ഇനിയുള്ള ദൂരം കുറവാണെന്ന് ആകാശ് ചോപ്ര പ്രവചിച്ചിരിക്കുന്നത്

'അവന് ഇന്ത്യൻ കുപ്പായത്തിലേക്കുള്ള ദൂരം വളരെ കുറവാണ്'; ലഖ്‌നൗ താരത്തെക്കുറിച്ച് പ്രവചനവുമായി ആകാശ് ചോപ്ര
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തിളങ്ങിയ ലക്നൗ സൂപ്പർ ജയന്‍റ്സിന്റെ യുവ പേസർ പ്രിൻസ് യാദവിനെ കുറിച്ച് വമ്പൻ പ്രവചനവുമായി നടത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. ഇന്ത്യൻ കുപ്പായത്തിലേക്ക് താരത്തിന് ഇനിയുള്ള ദൂരം കുറവാണെന്ന് ആകാശ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. വിരാട് കോഹ്‌ലിയെ വരെ വിറപ്പിച്ച പ്രിൻസിന്‍റെ പന്തുകൾ ലോകോത്തര നിലവാരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഏതൊരു രാജകുമാരന്‍റെയും സ്വപ്നം രാജാവാകുകയെന്നതാണ്. അതിന് ആദ്യം രാജാവിനെ തന്നെ പുറത്താക്കേണ്ടതുണ്ട്. പ്രിൻസ് അത് കൃത്യമായി തന്നെ ചെയ്തു',ചോപ്ര പറഞ്ഞു. നേരിട്ട രണ്ടാം പന്തിൽ തന്നെ വിരാട് കോഹ്‌ലിയെ ക്ലീൻ ബൗൾഡാക്കിയ പ്രിൻസിന്‍റെ പന്തിനെ 'ദിവ്യത്വമുള്ള പന്ത്' എന്നായിരുന്നു ആകാശ് ചോപ്ര വിശേഷിപ്പിച്ചത്. പ്രിൻസിന്റെ പ്രകടനത്തിനൊപ്പം ഷഹബാസ് അഹമ്മദിന്‍റെയും ദിഗ്‌വേഷ് റാത്തിയുടെയും പ്രകടനവും ലഖ്‌നൗവിന്‍റെ ജയത്തില്‍ നിര്‍ണായകമായെന്നും ചോപ്ര കൂട്ടിച്ചേർത്തു.

മഴ പലവട്ടം വെല്ലുവിളി ഉയർത്തിയ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ അടക്കം മൂന്ന് താരങ്ങളുടെ വിക്കറ്റുകള്‍ വീഴ്ത്തി പ്രിന്‍സ് യാദവ് ആർസിബിക്കെതിരെ തിളങ്ങിയിരുന്നു. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ താരം 8.08 എന്ന മികച്ച ഇക്കോണമിയിലാണ് പന്തെറിയുന്നത്. സീസണില്‍ ലക്നൗവിന്‍റെ വിശ്വസ്ത ബൗളർ കൂടിയാണ് പ്രിന്‍സ് യാദവ്. ബെംഗളുരുവിനെതിരെ നാല് ഓവറിൽ 33 റൺസ് വഴങ്ങിയ പ്രിന്‍സ് 3 വിക്കറ്റുകലായിരുന്നു എറിഞ്ഞിട്ടത്. കോഹ്‌ലിയെ കൂടാതെ ഫോമിലുള്ള ദേവ്ദത്ത് പടിക്കൽ, ജിതേഷ് ശർമ എന്നിവരെ പുറത്താക്കി പ്രിൻസ് ആർസിബിയുടെ തകർച്ച പൂർത്തിയാക്കി.

Content highlight: Akash Chopra predicts Prince Yadav entry to Indian team

dot image
To advertise here,contact us
dot image