390 ചാത്തന്മാരുണ്ട്, മുഴുവനായി ചെയ്യാന്‍ പറ്റില്ലെങ്കിലും അഞ്ചാറെണ്ണത്തിനെയെങ്കിലും കാണിക്കണം; ടൊവിനോ തോമസ്

അഞ്ച് മിനിറ്റ് മാത്രമുള്ള കഥാപാത്രത്തിന് വേണ്ടി അത് പഠിക്കേണ്ടി വന്നു. പക്ഷേ എനിക്ക് അതിപ്പോള്‍ ഗുണമായി. എല്ലാ പാര്‍ട്ടികളിലും എന്റെ സ്‌പെഷ്യല്‍ ട്രിക്കായിട്ട് ഞാന്‍ അത് അവതരിപ്പിക്കും

390 ചാത്തന്മാരുണ്ട്, മുഴുവനായി ചെയ്യാന്‍ പറ്റില്ലെങ്കിലും അഞ്ചാറെണ്ണത്തിനെയെങ്കിലും കാണിക്കണം; ടൊവിനോ തോമസ്
dot image

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച് തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ലോക. മലയാളത്തിലെ ആദ്യ മൂന്നൂറ് കോടി സ്വന്തമാക്കിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പിന്നാലെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് ഈ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഒടിയനും ഈ രണ്ടാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

‘390 ചാത്തന്മാരുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ആ ഒരു കണ്‍സപ്റ്റിനെ എങ്ങനെ അവതരിപ്പിക്കുമെന്നതാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. എല്ലാം ഞാന്‍ തന്നെയാണ്. 390 എണ്ണം മുഴുവനായി ചെയ്യാന്‍ പറ്റില്ലെങ്കിലും മിനിമം ഒരു അഞ്ചാറെണ്ണത്തിനെയെങ്കിലും കാണിക്കണം. ഓരോ ചാത്തനെയും എങ്ങനെ അപ്രോച്ച് ചെയ്യണമെന്നത് വലിയൊരു ചലഞ്ചാകുമെന്ന് ഉറപ്പാണ്.

അരുണ്‍ ഓരോ ദിവസവും റഫറന്‍സിന് വേണ്ടി പല വീഡിയോയും അയച്ച് തരാറുണ്ട്. അതില്‍ എന്തെങ്കിലുമൊക്കെ ട്രിക്കുണ്ടാകും. ‘ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ട്രൈ ചെയ്ത് നോക്ക്’ എന്ന് പറഞ്ഞിട്ടാണ് അയച്ച് തരുന്നത്. ചാപ്റ്റര്‍ വണ്ണിലെ കോയിന്‍ ട്രിക്ക് അങ്ങനെ പഠിച്ചതാണ്. അഞ്ച് മിനിറ്റ് മാത്രമുള്ള കഥാപാത്രത്തിന് വേണ്ടി അത് പഠിക്കേണ്ടി വന്നു. പക്ഷേ എനിക്ക് അതിപ്പോള്‍ ഗുണമായി. എല്ലാ പാര്‍ട്ടികളിലും എന്റെ സ്‌പെഷ്യല്‍ ട്രിക്കായിട്ട് ഞാന്‍ അത് അവതരിപ്പിക്കും,’ ടൊവിനോ പറഞ്ഞു.

സിനിമയുടെ രണ്ടാം ഭഗത്തിന്റെ ഷൂട്ടിംഗ് 2026 അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 2027 ഓണം റിലീസായി ലോക 2 പുറത്തിറക്കാൻ ആണ് പ്ലാൻ എന്നും നിരവധി ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.

Content Highlights:  Actor Tovino Thomas spoke about the upcoming film Lokah Chapter 2, offering brief insights into the project and what audiences can expect. He hinted that the sequel aims to expand the story world further, increasing anticipation among fans.

dot image
To advertise here,contact us
dot image