

കഴിഞ്ഞവര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കിരീടമധുരമായെങ്കിലും ശേഷം വലിയ ദുരന്തമായിരുന്നു അവരെ കാത്തിരുന്നത്. വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചത് ബെംഗളൂരിവിന് കടുത്ത ക്ഷീണമായി. ഇതോടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇത്തവണ കര്‍ശന സുരക്ഷയൊരുക്കിയിരുന്നു. എന്നാല്‍ നഗരത്തിന് ഇതൊരു തിരിച്ചടിയായി നിലനില്‍ക്കെയാണ് എംഎല്‍എമാരുടെ ടിക്കറ്റ് വിഷയമെന്ന രാഷ്ട്രീയപ്പോര് കൂടി കടന്നുവന്നത്. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് ഈവര്‍ഷത്തെ ഐപിഎല്‍ ഫൈനല്‍ വേദി നഷ്ടമായി. പകരം അഹമ്മദാബാദിനെയാണ് പരിഗണിച്ചത്.
നിലവിലെ സീസണിലും കിരീടപ്പോരാട്ടത്തില്‍ സജീവമായി നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകര്‍ക്ക് സ്റ്റേഡിയം മാറ്റം വലിയ നിരാശയായി. നഗരത്തിലെ സുരക്ഷാപ്രശ്‌നങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടതായതിനാല്‍ അതും തിരിച്ചടിയാണ്.
കര്‍ണാടകയിലെ ഓരോ എംഎഎല്‍മാര്‍ക്കും അഞ്ചുവീതം ടിക്കറ്റുകള്‍ നല്‍കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദിന്റെ നിര്‍ദേശമാണ് വലിയ വിവാദത്തിനിടയാക്കിയത്. എംഎല്‍എമാര്‍ വരിയില്‍നില്‍ക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. പലരും ഇതിനെ പിന്തുണച്ചെത്തി. ഇതേത്തുടര്‍ന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ആര്‍സിബിയുടെ മത്സരങ്ങള്‍ക്കായി മൂന്നു ടിക്കറ്റുകള്‍ വീതം നല്‍കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഇത് പക്ഷെ ബിസിസിഐ ഉള്‍പ്പടെ എതിര്‍ക്കുന്നു.
രാഷ്ട്രീയപ്പോര് കാരണം ഫൈനല്‍ വേദി നഷ്ടമാകുന്നത് വലിയ വിവാദമാകാനിടയാക്കും. സര്‍ക്കാരിനെ പ്രതിഷേധവുമായി ആരാധകരും രംഗത്തെത്തിയേക്കുമെന്ന ആശങ്കയുണ്ട്. ഐപിഎലിന്റെ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ബിസിസിഐയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനത്തെത്തുടര്‍ന്നാണ് വേദിമാറ്റമെന്നാണ് സൂചന നല്‍കിയിരുക്കുന്നത്.
content highlights: Ticket controversy; Bengaluru loses IPL final venue