ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത; 19 ഓവറില്‍ എല്ലാവരും പുറത്ത്, കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 166 റണ്‍സ്

വരുണ്‍ ചക്രവര്‍ത്തി മൂന്നും സുനില്‍ നരെയ്ന്‍. കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി

ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത; 19 ഓവറില്‍ എല്ലാവരും പുറത്ത്, കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 166 റണ്‍സ്
dot image

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ആതിഥേയരെ എറിഞ്ഞുവീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 19 ഓവറില്‍ 165 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് നിര പുറത്തായി. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന അഭിഷേക് ശര്‍മ (15) വേഗത്തില്‍ മടങ്ങി.

ട്രാവിസ് ഹെഡും (61), ഇഷാന്‍ കിഷനുമാണ് (42) ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 28 പന്തിലാണ് ട്രാവിസ് ഹെഡ് 61 റണ്‍സെടുത്തത്. 29 പന്തില്‍നിന്നാണ് ഇഷാന്‍ കിഷന്റെ 42 റണ്‍സ് നേട്ടം. ഹെന്റിച്ച് ക്ലാസന്‍, രവിചന്ദ്രന്‍ സ്മരാന്‍, അനികെറ്റ് വര്‍മ, സലില്‍ അറോറ, പാറ്റ് കമിന്‍സ്, ശിവാങ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, എന്നിവര്‍ക്ക്് തിളങ്ങാനായില്ല. ഇഷാന്‍ മലിംഗ പുറത്താകാതെനിന്നു.


കൊല്‍ക്കത്ത ബൗളിങ് സംഘമാണ് കളിയില്‍ ഹൈദരാബാദിനെ വിറപ്പിച്ചത്. വരുണ്‍ ചക്രവര്‍ത്തി മൂന്നുവിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ടുവിക്കറ്റും വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അന്‍കുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

content highlights: Kolkata stifles Hyderabad; All out in 19 overs, Kolkata set a target of 166 runs

dot image
To advertise here,contact us
dot image