'രാവിലെ ഉണരുമ്പോള്‍ ശരീരത്തിന് മദ്യത്തിന്റെ മണമായിരുന്നു, ഒരു വര്‍ഷക്കാലം മദ്യപിച്ചു'; ജാന്‍വി കപൂര്‍

എന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എനിക്കിഷ്ടമായിരുന്നില്ല

'രാവിലെ ഉണരുമ്പോള്‍ ശരീരത്തിന് മദ്യത്തിന്റെ മണമായിരുന്നു, ഒരു വര്‍ഷക്കാലം മദ്യപിച്ചു'; ജാന്‍വി കപൂര്‍
dot image

തന്റെ മദ്യപാന ശീലത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ താന്‍ സ്ഥിരം മദ്യപിക്കുമായിരിന്നുവെന്നും ഇന്ന് മദ്യത്തിന് അടിമയായവരെ പുറത്ത് കടക്കാന്‍ സഹായിക്കുന്ന എന്‍ജിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ജാന്‍വി കപൂര്‍ പറഞ്ഞത്. രാജ് ഷമാനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വിയുടെ തുറന്നു പറച്ചില്‍.

'ഞാന്‍ ഒരു സ്ഥിരം മദ്യപാനി ആയിരുന്നില്ല.രണ്ട് മാസത്തില്‍ ഒരിക്കലൊക്കയായിരുന്നു മദ്യപിക്കുമായിരുന്നു. പക്ഷെ കൊവിഡ് കാലത്ത് ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചിരുന്നു. ഞാന്‍ മദ്യത്തിന് അടിമയായി എന്നോ ദുരുപയോഗം ചെയ്തുവെന്നോ അല്ല പറയുന്നത്. പക്ഷെ സ്ഥിരമായി മദ്യപിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അനുഭവത്തിന് ശേഷമായിരുന്നു അത്. മദ്യപാനത്തിന് ശേഷം എന്റെ ശരീരത്തില്‍ വന്നിരുന്ന മാറ്റങ്ങള്‍ എനിക്കിഷ്ടമല്ലായിരുന്നു.

രാവിലെ എണീക്കുമ്പോള്‍ എന്റെ ശരീരത്തിന് മദ്യത്തിന്റെ മണമായിരുന്നു. ആ മണം മദ്യത്തിന് അടിമയായപ്പോയ എനിക്കറിയാവുന്ന ഒരാളുടേതിന് സമാനമായിരുന്നു. രാവിലെ ഉണര്‍ന്നിരുന്നത് ഹാങ് ഓവറുമായിട്ടാണ്. അതെന്നെ അലട്ടിയിരുന്നു'- ജാന്‍വി പറയുന്നു.

പിന്നീട് താന്‍ അഡിക്ഷനെക്കുറിച്ച് പഠിച്ചെന്നും ഒരു വര്‍ഷക്കാലം താന്‍ മദ്യം തൊടുക പോലും ചെയ്തില്ലെന്നുമാണ് ജാന്‍വി പറയുന്നത്. ഇന്ന് തനിക്ക് മദ്യവുമായി സൗഹൃദം മാത്രമാള്ളുതെന്നും താരം പറയുന്നു.

Content Highlights: Bollywood actress Janhvi Kapoor opens up about her drinking habit

dot image
To advertise here,contact us
dot image