'എൽ ക്ലാസിക്കോ എന്നൊന്നും ഇനി വിളിക്കേണ്ടതില്ല'; മുംബൈ ഇന്ത്യന്‍സിനെതിരെ വിമര്‍ശനവുമായി മുന്‍ താരം

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ

'എൽ ക്ലാസിക്കോ എന്നൊന്നും ഇനി വിളിക്കേണ്ടതില്ല'; മുംബൈ ഇന്ത്യന്‍സിനെതിരെ വിമര്‍ശനവുമായി മുന്‍ താരം
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടതിനെ പിന്നാലെ മുംബൈ ഇന്ത്യൻസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം മനോജ് തിവാരി രംഗത്ത്. അവസാന ഏഴ് മത്സരങ്ങളില്‍ ആറിലും ചെന്നൈ ജയിച്ചതോടെ സിഎസ്കെ - എംഐ മത്സരത്തെ ഇനി എൽ ക്ലാസിക്കോ എന്ന് വിളിക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടങ്ങളെ ഐപിഎല്ലിലെ 'എല്‍ ക്ലാസിക്കോ' എന്ന വിശേഷണമാണ് ആരാധകർ വിളിക്കാറുള്ളത്. എന്നാല്‍ ഈ വിശേഷണം ഇപ്പോള്‍ തുടരരുതെന്നാണ് തിവാരിയുടെ പക്ഷം. 'അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും വിജയിച്ചത് ചെന്നൈ സൂപ്പർ കിംഗ്സായിരുന്നു. കളി ഏകപക്ഷീയമായി മാറിയ സാഹചര്യത്തില്‍ ഈ പോരാട്ടത്തെ ഇനി 'എല്‍ ക്ലാസിക്കോ' എന്ന് വിളിക്കുന്നത് തെറ്റാണ്', തിവാരി ചൂണ്ടിക്കാട്ടി.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ. തിങ്കളാഴ്ച ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽവി വഴങ്ങിയതോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകൾ മങ്ങിയ മട്ടാണ്.

Content highlight: Former cricketer criticizes Mumbai Indians performance el-classico rivalry IPL 2026

dot image
To advertise here,contact us
dot image