

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും. ഇന്ന് ചെപ്പോക്കിൽ വൈകിട്ട് 7:30-നാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തിൽ ജയിക്കാനായാൽ ഇരുടീമുകൾക്കും പ്ലേഓഫ് സാധ്യതകൾ നിലനിർത്തി മുന്നോട്ട് പോകാനാകും.
മത്സരത്തിന് മുന്നോടിയായി നെറ്റ്സിലുള്ള രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിഹാസ താരങ്ങളും യുവ താരങ്ങളും ഏറെയുള്ള രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും.
നെറ്റ്സിൽ മുംബൈ നായകനായ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈ ഇതിഹാസം മഹേന്ദ്ര സിങ് ധോണിയും തമ്മിലുള്ള കണ്ടുമുട്ടലുകളാണ് ആരാധകർക്ക് വിരുന്നായത്. ദീർഘ നേരം ബാറ്റിങ് പരിശീലനം നടത്തിയ ഹാർദിക് ധോണിയുടെ പരിശീലനം കാണാൻ കാത്തിരുന്ന് ഒടുവിൽ ഷോട്ടുകൾ കണ്ട് മടങ്ങുന്നതും ഷോട്ടുകളിൽ നിർദേശം ചോദിക്കുന്നതും കാണാം.
അതേ സമയം ധോണി ഇന്നും കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. പരിക്ക് ഭേദമായെങ്കിലും നിലവിലെ ടീം പൊളിക്കേണ്ട എന്ന തീരുമാനമാണ് ധോണി സ്വയം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരുപക്ഷെ ഇമ്പാക്ട് പ്ലെയറായി താരം ഇറങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.
നിലവില്‍ എട്ട് കളികളില്‍ നിന്ന് ആറ് പോയിന്റാണ് ചെന്നൈ സൂപ്പർ കിംഗ്സിനുള്ളത്. മൂന്ന് ജയവും അഞ്ച് തോൽവിയുമാണ് ടീമിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തും. എന്നാൽ മുംബൈയാകട്ടെ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ആറ് തോൽവിയുമടക്കം നാല് പോയിന്റോടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തും. അതുകൊണ്ട് തന്നെ ഇരുടീമുകൾക്കും മത്സരം ഏറെ നിര്‍ണായകമാണ്.
Content highlights: dhoni and hardik pandya fan momens in net practice