എട്ടിൽ ആറും തോറ്റു!; മുംബൈയ്ക്ക് ഇനി പ്ളേ ഓഫ് കളിക്കാമോ?; സാധ്യതകളിങ്ങനെ!

സൺറൈസേഴ്സ് ഹൈദരാബാദിനോട് കൂടി തോറ്റതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

എട്ടിൽ ആറും തോറ്റു!; മുംബൈയ്ക്ക് ഇനി പ്ളേ ഓഫ് കളിക്കാമോ?; സാധ്യതകളിങ്ങനെ!
dot image

സൺറൈസേഴ്സ് ഹൈദരാബാദിനോട് കൂടി തോറ്റതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്നലെ ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് മുംബൈയ്‌ക്കെതിരെ നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ ആറും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ് ഹാര്‍ദിക്ക് പാണ്ഡ്യയും സംഘവും. നാല് പോയിന്റാണ് ആകെ കയ്യിലുള്ളത്.

മുംബൈക്ക് ഇനി അവശേഷിക്കുന്നത് ആറ് മത്സരങ്ങളാണ്. ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയല്‍സ് എന്നിവരാണ് എതിരാളികള്‍.

ആറ് പോരാട്ടങ്ങളും വിജയിക്കുകയാണ് ഏറെ നിര്‍ണായകം. ഇതോടെ മുംബൈയുടെ പോയിന്റ് നില 16-ലേക്ക് എത്തും. പ്ലേ ഓഫിലേക്ക് സുരക്ഷിതമായി കടക്കാനായേക്കും. ഒന്നിലെങ്കിലും പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് സ്വപ്നം തുലാസിലാകും.

ഇതിനകം തന്നെ പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവർ 12 പോയിന്റുകളുമായി ആദ്യ നാലിൽ ഭീഷണിയില്ലാതെ നിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. നാല് ടീമുകള്‍ക്കും അവശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് ജയം മാത്രം മതിയാകും പ്ലേ ഓഫ് ഉറപ്പിക്കാൻ.

Content highlights: mumbai indians ipl 2026 playoff qualification scenarios

dot image
To advertise here,contact us
dot image