രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വിപണി കുതിക്കുന്നു; ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലെ ഉപഭോഗത്തില്‍ വന്‍ വര്‍ധന

ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി, എച്ച്ഡിഎഫ്‌സി ബാങ്ക് മുന്നിലെത്തി. മാര്‍ച്ചില്‍ കാര്‍ഡ് വിഹിതം 22.2% ആയി രേഖപ്പെടുത്തി. നേരത്തെയിത് 21.7% ആയിരുന്നു

രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വിപണി കുതിക്കുന്നു; ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലെ ഉപഭോഗത്തില്‍ വന്‍ വര്‍ധന
dot image

ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് വിപണി മാര്‍ച്ചില്‍ 11.9 കോടി കടന്നു. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം നാല് വലിയ ബാങ്കുകളാണ് ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ മേല്‍ക്കോയ്മ തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ കാര്‍ഡ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഈ മേഖലയില്‍ ആധിപത്യം തുടരുകയാണ്.

credit card

ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി, എച്ച്ഡിഎഫ്‌സി ബാങ്ക് മുന്നിലെത്തി. മാര്‍ച്ചില്‍ കാര്‍ഡ് വിഹിതം 22.2% ആയി രേഖപ്പെടുത്തി. നേരത്തെയിത് 21.7% ആയിരുന്നു. ട്രാന്‍സാക്ഷന്‍ മൂല്യം 29.8% വരെ ഉയര്‍ന്നു നില്‍ക്കുകയാണ്.

മാര്‍ച്ചിലെ കണക്കനുസരിച്ച് നിലവിലുള്ള ഉപഭോക്താക്കളില്‍ കൂടുതല്‍ ഉപയോഗം പ്രകടമാണ്. ഈ വളര്‍ച്ച എല്ലാ ബാങ്കുകളിലും ഒരേ പോലെയല്ല പ്രകടമായിട്ടുള്ളത്. എസ്ബിഐ കാര്‍ഡുകള്‍ ഉപഭോഗത്തില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്. എസ്ബിഐയുടെ കാര്‍ഡ് വിഹിതം 18.7% ആയി തുടരുകയാണ്.

ഐസിഐസിഐ- ആക്‌സിസ് ബാങ്ക്

നേരത്തെയുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ മാര്‍ച്ചിലെ വിഹിതത്തില്‍ കുറവ് രേഖപ്പെടുത്തി. ആക്‌സിസ് കാര്‍ഡ് എണ്ണം നിലനിര്‍ത്തിയെങ്കിലും ഇടപാട് അല്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വിപണി ഇപ്പോഴും പ്രധാന ബാങ്കുകളില്‍ മാത്രം കേന്ദ്രീകൃതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം കാര്‍ഡ് ഉപയോഗത്തിന്റെ 80% വും നിലവില്‍ രാജ്യത്തെ 8 വലിയ ബാങ്കുകളാണ് നിയന്ത്രിക്കുന്നത്.

icici bank

സ്വകാര്യ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളുമായി നോക്കുമ്പോള്‍ മൊത്തം ചെലവിന്റെ 72.6% കൈവശം വച്ചിരിക്കുന്നത് സ്വകാര്യ ബാങ്കുകളാണ്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ് കൂടുതല്‍ വളര്‍ച്ച കാണാനാവുന്നത്. യുപിഐയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് ഉപയോഗം വര്‍ധിക്കുന്നതായും കാണാം.


Content Highlights: India’s credit card market crossed 119 million (11.9 crore) cards in March

dot image
To advertise here,contact us
dot image