ഒമ്പത് വര്‍ഷം... ആ നാണക്കേടിന്റെ 'റെക്കോഡ്' ആര്‍സിബിയുടെ പേരില്‍ തുടരും!

മുന്‍നിര ബാറ്റര്‍മാര്‍ അതിവേഗം മടങ്ങിയിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനെ ആര്‍സിബി ഒതുക്കിയത് 75 റണ്‍സിന്

ഒമ്പത് വര്‍ഷം... ആ നാണക്കേടിന്റെ 'റെക്കോഡ്' ആര്‍സിബിയുടെ പേരില്‍ തുടരും!
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ 2009-ലാണ് രാജസ്ഥാന്‍ റോയല്‍സ് 58 റണ്‍സിന് പുറത്തായത്. കേപ്ടൗണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയായിരുന്നു രാജസ്ഥാന്റെ മത്സരം. 134 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ സ്‌കോര്‍ വെറും 58 റണ്‍സില്‍ ഒതുങ്ങി. അനില്‍ കുംബ്ലെയുടെ അഞ്ചുവിക്കറ്റ് പ്രകടനവും പ്രവീണ്‍കുമാറും ജെസ്സി റൈഡറും രണ്ടുവിക്കറ്റെടുത്തതുമാണ് ആര്‍സിബിയെ അതിവേഗം വിജയിപ്പിച്ചത്. 15.1 ഓവറില്‍ എല്ലാവരെയും പുറത്താക്കാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്കായി. ബെംഗളൂരുവിന്റെ ജയം 75 റണ്‍സിനായിരുന്നു. കെവിന്‍ പിറ്റേഴ്‌സ്ണ്‍ നയിച്ച ആര്‍സിബിക്കുവേണ്ടി അന്ന് രാഹുല്‍ ദ്രാവിഡ് 66 റണ്‍സെടുത്തു. വിരാട് കോലിയും റോബിന്‍ ഉത്തപ്പയും റോസ് ടെയ്‌ലറും ഉള്‍പ്പെടെ വന്‍താരനിര ടീമിലുണ്ടായിരുന്നു.

എട്ടുവര്‍ഷത്തിന് ശേഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം. ആദ്യം ബാറ്റുചെയ്ത ആതിഥേയര്‍ 131 റണ്‍സെടുത്തു. വിരാട് കോഹ്ലി നയിച്ച ആര്‍സിബിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര പക്ഷെ 49 റണ്‍സില്‍ അവസാനിപ്പിച്ചു. 9.4 ഓവറിലാണ് ആര്‍സിബിയുടെ 49 ഓള്‍ ഔട്ട് എന്ന പതനം. ക്രിസ് ഗെയിലും വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്‌സും ഉള്‍പ്പെട്ട സംഘത്തിന് ഒന്നും ചെയ്യാനാകാത്ത നിസ്സഹായാവസ്ഥ.

നതാന്‍ കോട്ടര്‍നൈലും ഉമേഷ് യാദവും ക്രിസ് വോക്‌സും കോളിന്‍ ഗ്രാന്‍ഡ്‌ഹോമുമെല്ലാം ബൗളിങ്ങില്‍ മികവ് കാണിച്ചതോടെയാണ് ആര്‍സിബി ബാറ്റര്‍മാര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൂപ്പുകുത്തി വീണത്. ഐപിഎലിലെ രാജസ്ഥാന്റെ നാണക്കേട് മാറിയ ദിവസം. ക്രിക്കറ്റ് ഫാന്‍സിന്റെ വാഗ്വാദങ്ങള്‍ക്കിടയില്‍ ഇന്നും ബെംഗളൂരുവിന്റെ ആ പതനം ചര്‍ച്ചയാണ്.

content highlights: Nine years… that "record" of shame will remain in RCB's name!

dot image
To advertise here,contact us
dot image