

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റതിന് പിന്നാലെ കാരണം കണ്ടെത്തി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക് വാദ്. ഗുജറാത്തിനോട് തോല്‍ക്കാന്‍ കാരണം ചെപ്പോക്കിലെ ബുദ്ധിമുട്ടുള്ളതും പ്രവചനാതീതവുമായ പിച്ചാണെന്നാണ് ക്യാപ്‌ന്റെ കണ്ടെത്തല്‍. പന്തിന്റെ വേഗതയും ബൗണ്‍സുമൊന്നും സ്ഥിരതയല്ലാത്തതുപോലെയായിരുന്നെന്നും റുതുരാജ് ഗെയ്ക് വാദ് പറയുന്നു.
തുടക്കത്തില്‍ ടീം 170-180 സ്‌കോറാണ് ലക്ഷ്യമിട്ടത്. എന്നാല്‍ മധ്യ ഓവറുകളില്‍ ഇടയ്ക്കിടെയുണ്ടായ വിക്കറ്റ് വീഴ്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നതില്‍ തടസ്സമായി. മുന്നറ്റനിരയും തകര്‍ന്നത് പ്രതിസന്ധിയായിരുന്നു. നിര്‍ണായക വിക്കറ്റുകള്‍ വീണതോടെ പ്രതിസന്ധി രൂക്ഷമായെന്നും റുതുരാജ് ഗെയ്ക് വാദ് പറഞ്ഞു. ആക്രമിച്ചുകളിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ ബാറ്റിങ്ങിലെ മോശം ഫോം കനത്ത വെല്ലുവിളി സൃഷ്ടിച്ചു. ഞങ്ങള്‍ക്ക് നന്നായി തുടങ്ങണമെന്നുണ്ടായിരുന്നു. എന്നാല്‍ അതുതന്നെ മന്ദഗതിയിലായിരുന്നു. നന്നായി തുടങ്ങിയില്ല എന്നത് പിന്നീട് കളിയെ ബാധിച്ചെന്നും റുതുരാജ് ഗെയ്ക് വാദ് പറഞ്ഞു.
ചെന്നൈയ്‌ക്കെതിരെ ഗുജറാത്ത് എട്ടുവിക്കറ്റിനാണ് തോറ്റത്. 20 പന്തുകള്‍ ശേഷിക്കെയാണ് ചെന്നൈയുടെ തോല്‍വി. ഒരുഘട്ടത്തില്‍ വന്‍പതനത്തിലേക്ക് പോയ ടീമിനെ റുതുരാജ് ഗെയ്ക് വാദാണ് കൈപിടിച്ചുയര്‍ത്തിയത്. ഏഴുവിക്കറ്റ് നഷ്ടത്തില്‍ ടീം സ്‌കോര്‍ 158 ലെത്തിക്കാനും റുതുരാജ് ഗെയ്ക് വാദിനായി. കഗിസോ റബാദയും മുഹമ്മദ് സിറാജുമാണ് ചെന്നൈയുടെ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയായത്. സായ് സുദര്‍ശന്റെ ബാറ്റിങ് മികവില്‍ ഗുജറാത്ത് ചെന്നൈയുടെ ലക്ഷ്യം അനായാസം മറികടന്നു.
content highlights: Struggled on the Chepauk pitch, Chennai Super Kings captain identifies the reason for defeat