

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കെഎല്‍ രാഹുലും വിരാട് കോഹ്ലിയും നേര്‍ക്കുനേര്‍. മികച്ച ഫോമിലുള്ള താരങ്ങളുടെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കെഎല്‍ രാഹുലിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുന്ന മത്സരം ഇന്ന് രാത്രി 7.30ന് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍.
ആര്‍സിബിക്കുവേണ്ടി 2013ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച കെഎല്‍ രാഹുല്‍ സ്വന്തം നാടിനെതിരെക്കൂടിയാണ് ഇന്ന് കളിക്കുന്നത്. ബെംഗളൂരു സ്വദേശിയായ കെഎല്‍ രാഹുല്‍ 2018ലാണ് ആര്‍സിബി വിടുന്നത്. തന്റെ മുന്‍ ടീമായ ആര്‍സിബിക്കെതിരെ മറ്റു ടീമുകള്‍ക്കുവേണ്ടി താരം 789 റണ്‍സ് നേടിയിട്ടുണ്ട്. ഏതൊരു ടീമിനെതിരെയും അദ്ദേഹം നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത് എന്ന പ്രത്യേകതയുമുണ്ട്. ആര്‍സിബിയുടെ ബൗളിങ് കുന്തമുനയായ ജോഷ് ഹേസല്‍വുഡിനെതിരെയും രാഹുലിന് മികച്ച റെക്കോഡുണ്ട്. ഹേസല്‍വൂഡിനെതിരെ നൂറില്‍ക്കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ എന്നതുമാത്രമല്ല, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ക്കെതിരെ എല്ലാ ടി 20യിലും ഏറ്റവുമധികം റണ്‍സെടുത്ത താരം കൂടിയാണ് കെഎല്‍ രാഹുല്‍. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കെഎല്‍ രാഹുലിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോറാണ് ഡല്‍ഹിയെടുത്തത്. 67 പന്തില്‍ 152 റണ്‍സാണ് രാഹുല്‍ കുറിച്ചത്. നിതീഷ് റാണയും 44 പന്തില്‍ 91 റണ്‍സെടുത്ത് താരത്തിന് പിന്തുണയേകിയതോടെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പുമുണ്ടായി മത്സരത്തില്‍. രണ്ടാം വിക്കറ്റിലായിരുന്നു ഇത്. കൂറ്റന്‍ സ്‌കോറുണ്ടായിട്ടും പഞ്ചാബിനെ തോല്‍പ്പിക്കാനായില്ല. പക്ഷെ തുടര്‍ച്ചയായ രണ്ട് തോല്‍വി ടീമിന് നിരാശയാണുണ്ടാക്കുന്നത്.
വിരാട് കോലി ഗുജറാത്തിനെതിരായ അവസാന മത്സരത്തില്‍ 44 പന്തില്‍ 81 റണ്‍സാണെടുത്തത്. മത്സരത്തില്‍ ആര്‍സിബിക്ക് ജയിക്കാനുമായി. താരവും മികച്ച ഫോമിലാണെന്നതാണ് നിലവിലെ ചാമ്പ്യന്‍മാരുടെ ആശ്വാസം.
ഏഴുമത്സരങ്ങളില്‍നിന്ന് അഞ്ച് ജയത്തോടെ പത്ത് പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരാണ് ആര്‍സിബി. ഇന്ന് ജയിക്കാനായാല്‍ സ്ഥാനം ഉറപ്പിച്ചുനിര്‍ത്താനാകും. പഞ്ചാബാണ് 13 പോയിന്റുമായി ഒന്നാമത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴുകളിയില്‍ മൂന്ന് ജയത്തോടെ ആറുപോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ സ്ഥാനം മെച്ചപ്പെടുത്തി മുന്നേറ്റം നടത്താനാകും.
content highlighs: "Rahul and Kohli in the spotlight; can the Capitals stop RCB