കരുണ്‍ നായരെ ചേര്‍ത്തുപിടിച്ച് ഡല്‍ഹി, വൈറലായി ഡ്രെസിങ് റൂമില്‍നിന്നുള്ള വൈകാരിക ദൃശ്യങ്ങള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് കരുണ്‍നായര്‍ രണ്ട് ക്യാച്ച് നഷ്ടപ്പെടുത്തിയത്

കരുണ്‍ നായരെ ചേര്‍ത്തുപിടിച്ച് ഡല്‍ഹി, വൈറലായി ഡ്രെസിങ് റൂമില്‍നിന്നുള്ള വൈകാരിക ദൃശ്യങ്ങള്‍
dot image

കഴിഞ്ഞ ശനിയാഴ്ചയാണ് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് താരം ശ്രേയസ് അയ്യരുടെ ക്യാച്ചുകള്‍ കരുണ്‍ നായര്‍ വിട്ടുകളഞ്ഞത്. ശ്രേയസ് അയ്യരുടെ ഇന്നിങ്‌സ് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായകവുമായി. രണ്ടുതവണയാണ് പഞ്ചാബ് ക്യാപ്റ്റന്റെ ക്യാച്ച് ഡ്രോപ്പ് ചെയ്തത്. ഇതേത്തുടര്‍ന്ന് ചരിത്ര ജയവുമായാണ് പഞ്ചാബ് ടീം ദില്ലിയില്‍നിന്ന് മടങ്ങിയത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗുള്‍പ്പടെ ഒട്ടറെപ്പേര്‍ കരുണ്‍ നായരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പഞ്ചാബിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചത് കരുണ്‍ നായരാണെന്ന് സെവാഗ് ആരോപിച്ചിരുന്നു. ബാറ്റ്‌സ്മാന്റെ ജോലിയാണ് ഫീല്‍ഡിങ് എന്നും അദ്ദേഹം പറഞ്ഞു. ക്യാച്ചുകള്‍ എടുക്കുന്നതും റണ്ണൗട്ടാക്കുന്നതുമെല്ലാം ബാറ്റര്‍മാരുടെ ജോലിയില്‍പ്പെട്ടതാണെന്നും സെവാഗ് വിമര്‍ശിച്ചുകൊണ്ട് പറഞ്ഞിരുന്നു.

എന്നാല്‍, കരുണ്‍ നായരെ ഒറ്റപ്പെടുത്താന്‍ തയ്യാറല്ല ഡല്‍ഹി ക്യാപിറ്റല്‍സ്. താരം മത്സരത്തിലും പിന്നീട് ഡ്രെസ്സിങ് റൂമിലും കടുത്ത ദുഖത്തോടെയാണ് കാണപ്പെട്ടത്. ഇതിനിടെ പലരും കരുണ്‍ നായര്‍ക്കരികിലെത്തി ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് വൈറലുമായി. താരത്തിന് നല്‍കുന്ന പിന്തുണ കണ്ട് ക്രിക്കറ്റ് പ്രേമികളും ടീമിന് അഭിനന്ദനവുമായി രംഗത്തെത്തി. ഇങ്ങനെയായിരിക്കണം ടീം എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ കമന്റ്.

മത്സരത്തില്‍ 36 പന്തില്‍നിന്നാണ് ശ്രേയസ് അയ്യര്‍ 71 റണ്‍സെടുത്തത്. ഏഴ് സിക്‌സും മൂന്ന് ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ്ങും (76) പ്രിയാന്‍ഷ് ആര്യയും (43) മികച്ച പ്രകടനമാണ് പഞ്ചാബിനുവേണ്ടി നടത്തിയിരുന്നത്. ഡല്‍ഹിക്കുവേണ്ടി കെഎല്‍ രാഹുല്‍ 152 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിതീഷ് റാണയും 91 റണ്‍സെടുത്തു.

content highlights: Delhi embraces Karun Nair; emotional scenes from the dressing room go viral

dot image
To advertise here,contact us
dot image