ദില്ലി പറയും, ഐപിഎലിലെ പുതിയ റെക്കോഡ് ചരിത്രം! ഗാലറിയിലെത്തിയവര്‍ കണ്ടത് 'വെടിക്കെട്ട് പൂരം'

ഐപിഎലില്‍ റെക്കോഡ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ട മത്സരമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് പോരാട്ടം

ദില്ലി പറയും, ഐപിഎലിലെ പുതിയ റെക്കോഡ് ചരിത്രം! ഗാലറിയിലെത്തിയവര്‍ കണ്ടത് 'വെടിക്കെട്ട് പൂരം'
dot image

ദില്ലിയിലെ കനത്തചൂട് സഹിച്ച് 28,000 കാണികളാണ് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ആര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. മത്സരം അവസാനിക്കുമ്പോള്‍ കണ്ടതൊരു 'അബ്‌സല്യൂട്ട് സിനിമ' എന്ന പ്രതീതിയായിരുന്നു എല്ലാവര്‍ക്കും.

ഡല്‍ഹി ക്യാപ്റ്റല്‍സ് താരങ്ങളുടെ ബാറ്റിങ് ചൂടറിഞ്ഞ് പഞ്ചാബ് ബൗളര്‍മാരും പഞ്ചാബ് താരങ്ങളുടെ ബാറ്റിങ് ചൂടറിഞ്ഞ ഡല്‍ഹി ബൗളര്‍മാരും നന്നേ വിയര്‍ത്തു. അപരാജിതരായി പഞ്ചാബ് കിങ്‌സ് പോയിന്റ് ടേബിളില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഇനി എങ്ങനെ ഇവരെ തളയ്ക്കുമെന്ന ചോദ്യമാണ് ഐപിഎലില്‍ അവശേഷിക്കുന്നത്.

പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ ചില കണക്കുകള്‍ നോക്കാം

  • ഐപിഎല്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ചേസിങ്ങായിരുന്നു മത്സരത്തിലേത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 265 ലക്ഷ്യം പഞ്ചാബ് കിങ്‌സ് മറികടന്നത് ഏഴുപന്തുകള്‍ ശേഷിക്കെ. നേരത്തെയുണ്ടായിരുന്ന പഞ്ചാബിന്റെ തന്നെ റെക്കോഡാണ് മറികടന്നത്. അന്ന് 262 റണ്‍സാണ് ചേസ് ചെയ്‌തെടുത്തത്.
  • ഐപിഎലില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പവര്‍പ്ലേ സ്‌കോറാണ് ഡല്‍ഹിക്കെതിരെ പഞ്ചാബ് കിങ്‌സ് നേടിയത്. വിക്കറ്റ് നഷ്ടമില്ലാതെ നേടിയത് 116 റണ്‍സ്. 2024-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ എടുത്ത 125 റണ്‍സാണ് റെക്കോഡ്.
  • പവര്‍പ്ലേയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ച് പ്രഭ്‌സിമ്രാന്‍ സിങ്. സുരേഷ് റെയ്‌നയാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്. 87 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയായിരുന്നു നേട്ടം.
  • കെഎല്‍ രാഹുലും നിതീഷ് റാണയും ചേര്‍ന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലെടുത്ത 220 റണ്‍സ്- ഐപിഎലില്‍ ഏതൊരു വിക്കറ്റിലും ഏറ്റവും ഉയര്‍ന്ന് രണ്ടാമത്തെ കൂട്ടികെട്ടാണിത്. വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്‌സും ഗുജറാത്ത് ലയണ്‍സിനെതിരെ 2016-ലെടുത്ത 229 റണ്‍സെടുത്താണ് റെക്കോഡ്.
  • ആദ്യ 10 ഓവറില്‍ പഞ്ചാബ് കിംഗ്‌സ് നേടിയ 147 റണ്‍സ് ഐപിഎല്ലില്‍ ആ ഘട്ടത്തില്‍ ഒരു ടീം നേടിയ നാലാമത്തെ മികച്ച റണ്‍സാണ്. ഇതില്‍ മൂന്ന് ഉയര്‍ന്ന റെക്കോര്‍ഡുകളും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേതാണ്. 2024-ല്‍ എടുത്ത 167 റണ്‍സാണ് ഒന്നാമത്. അതേവര്‍ഷം തന്നെ സ്‌കോര്‍ ചെയ്ത 158 റണ്‍സാണ് രണ്ടാമത്. അതേവര്‍ഷം തന്നെയാണ് 148 റണ്‍സും സ്‌കോര്‍ ചെയ്തത്.

content highlights: Delhi speaks of new IPL record history! Spectators in the gallery saw a pooram

dot image
To advertise here,contact us
dot image