'ഹാർദിക്കുമായി ഉടക്കിലാണോ'; മൗനം വെടിഞ്ഞ് ക്രുനാല്‍ പാണ്ഡ്യ

മുംബൈ ഇന്ത്യൻസ് നായകനും അനിയനുമായ ഹാര്‍ദിക് പാണ്ഡ്യയുമായി പിണക്കത്തിലാണോ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയ ചേട്ടനും ആര്‍സിബി താരവുമായ ക്രുനാല്‍ പാണ്ഡ്യ

'ഹാർദിക്കുമായി ഉടക്കിലാണോ'; മൗനം വെടിഞ്ഞ്  ക്രുനാല്‍ പാണ്ഡ്യ
dot image

മുംബൈ ഇന്ത്യൻസ് നായകനും അനിയനുമായ ഹാര്‍ദിക് പാണ്ഡ്യയുമായി പിണക്കത്തിലാണോ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയ ചേട്ടനും ആര്‍സിബി താരവുമായ ക്രുനാല്‍ പാണ്ഡ്യ. ആർസിബി പോഡ്കാസ്റ്റിൽ ഡാനിഷ് സേട്ടുമായുള്ള സംഭാഷണത്തിനിടെയാണ് സഹോദരങ്ങൾ തമ്മിൽ 'പിണക്കമാണോ' എന്ന ചോദ്യം ഉയർന്നത്.

ആര്‍സിബി കുടുംബത്തില്‍ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വലിയൊരു കുടുംബമായതിനാല്‍ ചിലരെയൊക്കെ നമ്മള്‍ മിസ് ചെയ്യുമെന്ന് ക്രുനാല്‍ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെയോ എന്ന് ഡാനിഷ് തിരിച്ചു ചോദിക്കുമ്പോൾ ചിരിയായിരുന്നു ക്രുനാലിന്‍റെ മറുപടി. ശേഷം എല്ലാം ഓക്കെയാണ്, ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങളൊന്നുമില്ല. എല്ലാം ശുഭകരമായി പോകുന്നു എന്ന് മറുപടി നല്‍കി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആവേശജയത്തിന് പിന്നാലെ, സഹോദരൻ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് ആഘോഷമാക്കിയ ക്രുനാൽ പാണ്ഡ്യയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു.

ഹാർദിക് പുറത്തായ ഉടൻ റൊമാരിയോ ഷെപ്പേർഡിനൊപ്പം തുള്ളിച്ചാടി ആഘോഷിച്ച ക്രുനാലിനെ ഹാർദിക് ദേഷ്യത്തോടെ തിരിഞ്ഞുനോക്കുന്നതും കാണാമായിരുന്നു, ഇതിന് പിന്നാലെയാണ് ഇരുവരും അകൽച്ചയിലാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. നേരത്തെയും ഇരുവരും തമ്മിൽ സ്വത്തവകാശത്തിൽ വരെ തർക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

Content highlights: krunal pandya breaks silence on rift with hardik pandya

dot image
To advertise here,contact us
dot image