

വാഷിംഗ്ടൺ: താരിഫ് തുകകൾ തിരിച്ചുനൽകുന്നതിന്റെ ഭാഗമായി അമേരിക്ക ഇന്ത്യക്ക് നൽകേണ്ടിവരിക വലിയ തുകയെന്ന് റിപ്പോർട്ട്. പത്ത് മുതൽ പന്ത്രണ്ട് ബില്യൺ (1200 കോടി) ഡോളർ വരെയാണ് താരിഫ് പേബാക്കിൽ ഇന്ത്യക്ക് ലഭിച്ചേക്കുക. റീഫണ്ട് ലഭ്യമാക്കാനായി അമേരിക്കൻ ഭരണകൂടം ഒരു പോർട്ടൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
താരിഫ് ഏർപ്പെടുത്തിയ കാലയളവിൽ അമേരിക്കയിലേക്ക് കയറ്റിയയക്കപ്പെട്ട ടെക്സ്റ്റൈൽ, തുണിത്തരങ്ങൾ, എഞ്ചിനീറിങ് ഉത്പന്നങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളിലായാണ് റീഫണ്ട് ലഭിക്കുക. തുണിത്തരം വിഭാഗത്തിൽ 400 കോടി ഡോളർ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ വിഭാഗത്തിൽ 400 കോടി ഡോളർ, കെമിക്കൽ ഉത്പന്നങ്ങൾ വിഭാഗത്തിൽ 200 കോടിൺ ഡോളർ എന്നിങ്ങനെ റീഫണ്ട് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. മറ്റനേകം വിഭാഗങ്ങളിൽ നിന്ന് ഇനിയും തുക ലഭിച്ചേക്കും.
കഴിഞ്ഞ ദിവസം മുതൽക്കാണ് അധികം തീരുവ അടച്ച ഇറക്കുമതിക്കാര്‍ക്ക് അവ തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ യുഎസ് ഭരണകൂടം സ്വീകരിച്ചു തുടങ്ങിയത്. ആയിരക്കണക്കിന് കമ്പനികളാണ് ആദ്യ മണിക്കൂറില്‍ തന്നെ അപേക്ഷ നല്‍കിയത്. സുപ്രീംകോടതി വിധിക്കു പിന്നാലെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) സജ്ജമാക്കിയ പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് റീഫണ്ട് നടപടികള്‍ നടക്കുന്നത്.
ഇറക്കുമതിക്കാര്‍ക്കും അവരുടെ ബ്രോക്കര്‍മാര്‍ക്കുമായിരിക്കും ക്ലെയിമുകള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകുക. അസാധുവാക്കപ്പെട്ട നികുതി ഇനത്തില്‍ പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളര്‍ തിരികെ നല്‍കുന്നതിനായുള്ള ആദ്യത്തെ ഔദ്യോഗിക നടപടിയാണിത്. അംഗീകരിക്കപ്പെട്ട ക്ലെയിമുകള്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ തിരികെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സാങ്കേതിക തടസ്സങ്ങള്‍ കാരണം ചിലപ്പോൾ കൂടുതല്‍ സമയമെടുത്തേക്കാം. റീഫണ്ട് നടപടികള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനിന്നേക്കാമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് നേരത്തെ സൂചിപ്പിച്ചിരുന്നു.
ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ഫെബ്രുവരി 20ന് സുപ്രീം കോടതി വിധിച്ചിരുന്നു. നികുതി നിശ്ചയിക്കാനുള്ള കോണ്‍ഗ്രസിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി നിരീക്ഷിച്ചു. ഇതിനെത്തുടര്‍ന്നാണ് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരിഫ് റീഫണ്ട് ആയിരിക്കും ഇത്. ഏകദേശം 3,30,000 ഇറക്കുമതിക്കാര്‍ ഇതിനകം തന്നെ 16600 കോടി ഡോളര്‍ നികുതിയായി അടച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 12700 കോടി ഡോളറോളം റീഫണ്ട് നല്‍കാനാണ് കണക്കാക്കുന്നത്.
Content Highlights: Reports suggest that the United States may have to return a significant amount to India as part of tariff payback settlements. India could receive between 10 and 12 billion dollars due to trade-related tariff disputes and adjustments