'ഈ സീസണിലെ ഏറ്റവും മോശം ബാറ്ററാവാൻ അവർ തമ്മിൽ മത്സരം'; രണ്ട് ക്യാപ്റ്റന്മാരെ വിമർശിച്ച് ശ്രീകാന്ത്

രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും നായകൻ റിയാൻ പരാഗിന്‍റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നുണ്ട്.

'ഈ സീസണിലെ ഏറ്റവും മോശം ബാറ്ററാവാൻ അവർ തമ്മിൽ മത്സരം'; രണ്ട് ക്യാപ്റ്റന്മാരെ വിമർശിച്ച് ശ്രീകാന്ത്
dot image

ഐപിഎൽ 2026 സീസണിൽ മോശം ഫോമിൽ തുടരുന്ന രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഈ സീസണിലെ 'ഏറ്റവും മോശം ബാറ്റർ' എന്ന പട്ടത്തിനായി ഇരുവരും തമ്മിൽ വലിയ മത്സരമാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചു.

രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും നായകൻ റിയാൻ പരാഗിന്‍റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നുണ്ട്. ഇതിനെതിരെയാണ് ശ്രീകാന്ത് വിമർശനവുമായി രംഗത്തെത്തിയത്. പരാഗ് പതിവുപോലെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒന്നും ചെയ്യുന്നില്ല. ആകെ അറിയാവുന്നത് ഗ്രൗണ്ടിലെ ആ സ്‌റ്റൈലൻ നടത്തം മാത്രമാണ്, ശ്രീകാന്ത് പരിഹസിച്ചു.

തന്റെ ക്യാപ്റ്റൻസി റോളിനോട് ഒട്ടും നീതി പുലർത്താത്ത പ്രകടനമാണ് രഹാനെ നടത്തുന്നത്. നിർണായക മത്സരങ്ങളിൽ ഒറ്റ അക്കത്തിൽ പുറത്തതാകുന്നു. താരത്തിന്റെ പൊസിഷനും ടീമിന്റെ ഘടനയെ ബാധിക്കുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ശ്രീകാന്തിന്‍റെ വിമർശനത്തെ ശരിവെക്കുന്നതാണ് ഇരു താരങ്ങളുടെയും ഈ സീസണിലെ പ്രകടനങ്ങൾ. ഈ സീസണിൽ ഇതുവരെ വെറും 61 റൺസ് മാത്രമാണ് റിയാൻ പരാഗിന്‍റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റാകട്ടെ വെറും 122 മാത്രം. കൊൽക്കത്ത നായകനായ അജിങ്ക്യ രഹാനെ 7 മത്സരങ്ങളിൽ നിന്ന് 152 റൺസ് നേടിയെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് മടങ്ങി.

Content highlights:; k-srikkanth-slams-ipl-captains riyan parag and rahane-poor-form

dot image
To advertise here,contact us
dot image