L സെലിബ്രേഷൻ മാറ്റി കൈ കെട്ടി നിന്ന് ആഘോഷിച്ചതിന് പിന്നിലെന്ത്?; വെളിപ്പെടുത്തി അഭിഷേക് ശർമ

68 പന്തിൽ 10 ഫോറും 10 സിക്സും സഹിതമാണ് താരം 135 റൺസെടുത്തത്.

L സെലിബ്രേഷൻ മാറ്റി കൈ കെട്ടി നിന്ന് ആഘോഷിച്ചതിന് പിന്നിലെന്ത്?; വെളിപ്പെടുത്തി അഭിഷേക് ശർമ
dot image

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 135 റൺസ് അടിച്ചതിന് പിന്നാലെ തന്‍റെ പുതിയ സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഓപ്പണര്‍ അഭിഷേക് ശർമ.

ഹൈദരബാദിലെ സ്വന്തം തട്ടകത്തിൽ സെഞ്ച്വറ തികച്ച ശേഷം കൈകൾ കെട്ടിനിന്ന് ഹൈദരാബാദ് ഡഗ്ഔട്ടിനെ നോക്കി ചിരിച്ച താരം, ഈ ആഹ്ളാദപ്രകടനം തന്‍റെ കോച്ചിന് സമർപ്പിച്ചതാണെന്ന് വ്യക്തമാക്കി. സൺറൈസേഴ്‌സ് സഹ പരിശീലകൻ ജെയിംസ് ഫ്രാങ്ക്ലിൻ തനിക്ക് നൽകിയ പ്രത്യേക നിർദ്ദേശമാണ് ഈ ഇന്നിങ്‌സിന് പിന്നിലെന്നും അഭിഷേക് പറഞ്ഞു.

'ഇത് ഫ്രാങ്കിയുമായുള്ള ഒരു പ്ലാൻ ആയിരുന്നു. ഞാൻ 20 ഓവർ വരെ ക്രീസിൽ ബാറ്റ് ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്‍റെ കരിയറിൽ ആദ്യമായാണ് ഞാൻ 20 ഓവർ പൂർണ്ണമായും ബാറ്റ് ചെയ്യുന്നത്. ആ ലക്ഷ്യം പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഈ പുതിയ സെലിബ്രേഷൻ നടത്തിയതെന്ന്' അഭിഷേക് പറഞ്ഞു.

സാധാരണയായി ആദ്യ പന്തുമുതൽ ആക്രമിച്ച് കളിക്കുന്ന അഭിഷേകിനെയല്ല ഡൽഹിക്കെതിരെ കണ്ടത്. അൽപം പതുക്കെ തുടങ്ങിയ താരം 25 പന്തിലാണ് അർധ സെഞ്ചുറി തികച്ചത്. എന്നാൽ പിന്നീട് ഗിയർ മാറ്റിയ അഭിഷേക് അടുത്ത 22 പന്തിൽ സെഞ്ചുറിയിലെത്തി. 68 പന്തിൽ 10 ഫോറും 10 സിക്സും സഹിതമാണ് താരം 135 റൺസെടുത്തത്.

ഇന്നലത്തെ പ്രകടനത്തോടെ 7 മത്സരങ്ങളില്‍ നിന്ന് 53.83 ശരാശരിയിലും 215.33 സ്ട്രൈക്ക് റേറ്റിലും 323 റണ്‍സെടുത്ത് അഭിഷേക് ഓറഞ്ച് ക്യാപ് ലിസ്റ്റിലും ഒന്നാം സ്ഥാനത്തെത്തി.

Content highlights: abhishek-sharma-new-celebration-reason-revealed

dot image
To advertise here,contact us
dot image