'മുംബൈയ്ക്കെതിരെ ധോണി കളിക്കും'; ഉറപ്പ് പറഞ്ഞ് ആർ അശ്വിൻ

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

'മുംബൈയ്ക്കെതിരെ ധോണി കളിക്കും'; ഉറപ്പ് പറഞ്ഞ് ആർ അശ്വിൻ
dot image

മുംബൈ ഇന്ത്യൻസിനെതിരായ ക്ലാസിക് പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഇതിഹാസ താരം എം എസ് ധോണി കളിക്കുമെന്ന് ഏകദേശം ഉറപ്പായി. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ വിട്ടുനിന്ന ധോണി പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും വിക്കറ്റ് കീപ്പറായി തന്നെ അദ്ദേഹം മൈതാനത്തിറങ്ങുമെന്നും ആർ അശ്വിൻ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

ധോണിയുടെ മടങ്ങിവരവോടെ ചെന്നൈയുടെ ഫീൽഡിംഗ് വിന്യാസത്തിലും മാറ്റമുണ്ടാകുമെന്ന് അശ്വിൻ പറഞ്ഞു. ' ധോണി ഇപ്പോൾ 100 ശതമാനം ഫിറ്റാണ്. മുംബൈയ്ക്കെതിരായ മത്സരത്തിൽ അദ്ദേഹം ഉറപ്പായും കളിക്കും. ധോണി തന്നെയായിരിക്കും വിക്കറ്റ് കീപ്പിംഗ് ചുമതല വഹിക്കുക. സഞ്ജു സാംസൺ ഫീൽഡിംഗിലേക്ക് മാറും. എന്റെ കരിയറിൽ ഒരിക്കൽ പോലും ധോണി നെറ്റ്സിൽ കീപ്പിങ് പ്രാക്ടീസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ, ഇന്നലെ അതും സംഭവിച്ചിരിക്കുന്നു. ധോണി എന്തുതന്നെയാണെങ്കിലും നാളെ മുംബൈയ്ക്കെതിരെ കളത്തിലിറങ്ങിയിരിക്കും. അശ്വിൻ വ്യക്തമാക്കി.

സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ പരാജയത്തിന് ശേഷം തളർന്നിരിക്കുന്ന ചെന്നൈ ക്യാമ്പിന് ധോണിയുടെ വരവ് വലിയ കരുത്താകും. സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും നയിക്കുന്ന ടീമിന് ധോണിയുടെ തന്ത്രപരമായ ഉപദേശങ്ങൾ മുംബൈയെപ്പോലൊരു കരുത്തരായ ടീമിനെ നേരിടുമ്പോൾ വലിയ സഹായമാകും. സ്റ്റമ്പിന് പിന്നിൽ ധോണിയുടെ മിന്നൽ വേഗത്തിലുള്ള നീക്കങ്ങൾ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത വലിയ ആശ്വാസമാണ് നൽകുന്നത്.

അതേ സമയം മുംബൈ ക്യാമ്പിലും പുതിയ ഉണർവുകൾ എത്തിക്കഴിഞ്ഞു. വിൽ ജാക്സ് ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിൽ ജാക്സ് മുംബൈ ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ടെന്നും ചെന്നൈക്കെതിരായ മത്സരത്തിൽ കളിക്കുമെന്നുമാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കിനെത്തുടർന്ന് വിട്ടു നിൽക്കുന്ന രോ​ഹിത് ശർമ്മ ഇപ്പോഴും പൂർണ കായിക ക്ഷമത നേടിയിട്ടില്ല. അതുകൊണ്ട് റുതർഫോർഡിന് പകരം വിൽ ജാക്സ് ടീമിൽ ഇടം നേടാനുള്ള സാധ്യതയാണ് കാണുന്നത്.

Content highlights:ms-dhoni-to-play-against-mumbai-indians-ashwin-confirms

dot image
To advertise here,contact us
dot image