'പേരിലല്ല, പ്രകടനത്തിലാണ് കാര്യം'; മുംബൈക്കെതിരായ ദയനീയ തോൽ‌വിയിൽ പൊട്ടിത്തെറിച്ച് ഹെയ്ഡൻ

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് കൊമ്പുകോർക്കലിൽ വെറും 100 റൺസിനാണ് ജിടി താരങ്ങൾ ഓൾ ഔട്ടായിയത്

'പേരിലല്ല, പ്രകടനത്തിലാണ് കാര്യം'; മുംബൈക്കെതിരായ ദയനീയ തോൽ‌വിയിൽ പൊട്ടിത്തെറിച്ച് ഹെയ്ഡൻ
dot image

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് - ഗുജറാത്ത് ടൈറ്റൻസ് കൊമ്പുകോർക്കലിൽ വെറും 100 റൺസിനാണ് ജിടി താരങ്ങൾ ഓൾ ഔട്ടായിയത്. ​ തുടർച്ചയായുള്ള ജയങ്ങൾക്ക് പിന്നാലെ നേരിടേണ്ടി വന്ന ദയനീയ തോൽവിയുടെ ഞെട്ടലിലാണ് ​ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് പരിശീലകൻ മാത്യു ഹെയ്ഡൻ. ഭയാനകമായ ദിവസം എന്നായിരുന്നു ആ പരാജയത്തെക്കുറിച്ച് കോച്ച് ഒറ്റ വാക്കിൽ പറഞ്ഞത്. ടീമിന്റെ ബാറ്റിങ് പ്രകടനം തനിക്ക് അം​ഗീകരിക്കാൻ സാധിക്കുന്ന തരത്തിലല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

'തോൽവിയുടെ ഭാരം കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. ബാറ്റിങ് നിരയെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും തന്നെ അംഗീകരിക്കാൻ കഴിയാത്ത സ്കോറാണ്. പവർ പ്ലേയിൽ തന്നെ ടീം മത്സരം കൈവിട്ടിരുന്നു. ശുഭ്മാൻ ​ഗിൽ, സായ് സു​ദർശൻ, ജോസ് ബട്ലർ തുടങ്ങിയ പ്രതിഭകൾ നിറഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും അടിത്തറയിടുന്നതിൽ അവരെല്ലാം പരാജയപ്പെട്ടു. പവർപ്ലേയിൽ നിങ്ങൾക്ക് കളി ജയിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ ഉറപ്പായും തോൽക്കാൻ സാധിക്കും ടീം അവിടെയാണ് പരാജയപ്പെട്ടത്.' ഹെയ്ഡൻ വ്യക്തമാക്കി. രാഹുൽ തേവാടിയ, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ് എന്നിവർക്ക് അവരുടെ ശൈലിക്ക് ചേരാത്ത വേഷങ്ങൾ കെട്ടേണ്ടി വരുന്നു, ഇത്രയധികം പന്തുകൾ നേരിടുക എന്നത് അവരുടെ ജോലിയല്ലെന്നും അതിനല്ല അവർ പരിശീലനം നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാറ്റിങ് നിരയെ മാത്രമല്ല ബൗളിങ് നിരയുടെ പ്രകടനത്തേയും പരിശീലകൻ രൂക്ഷമായി തന്നെ വിമർശിച്ചു. 'ബൗളിങ് നിര മോശം രീതിയിലാണ് മുംബൈ ഇന്നിങ്സ് ഫിനിഷ് ചെയ്തത്', ഹെയ്ഡൻ ചൂണ്ടിക്കാട്ടി. '44/ 3 എന്ന നിലയിൽ നിന്നു മുംബൈ ഇന്ത്യൻസ് 199/ 5 ലേക്ക് എത്തിയത് അവസാന നാല് ഓവറിൽ ജിടി 73 റൺസ് വഴങ്ങിയത് കൊണ്ടാണ്'. അത് ഒരു ഹൊറർ സ്റ്റോറി പോലെയൊരു എന്നാണ് ഹെയ്ഡൻ ആ തകർച്ചയെ വീശേഷിപ്പിച്ചത്. ലോകോത്തര താരങ്ങൾ എന്ന നിലയിൽ അവസാന നാല് ഓവറിൽ 73 റൺസ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.

'പേരിന് പ്രസക്തിയില്ല. പ്രകടനത്തിനാണ് മുൻഗണന. പേപ്പറിൽ ശക്തമായ ബാറ്റിങ് നിര ഉണ്ടെങ്കിലും അത് കളിക്കളത്തിൽ കാണിച്ചില്ലെങ്കിൽ എന്തു പ്രയോജനം. മികച്ച കളിക്കാർ അവസരങ്ങൾക്കനുസരിച്ച് ഉയർന്ന മനോഭാവത്തോടെ കളിക്കണം. 20 ഓവർ മത്സരത്തിൽ 100 റൺസിന്റെ തോൽവി നേരിട്ടാൽ അതാലോചിച്ച് ആർക്കും സന്തോഷിച്ചിരിക്കാൻ കഴിയില്ലല്ലോ. ആ ഘട്ടത്തിൽ, ഒരു ബാറ്റിങ് കോച്ച് എന്ന നിലയിൽ കപ്പൽ മുങ്ങുമ്പോൾ പായമരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത്'- ഹെയ്ഡൻ തുറന്നടിച്ചു.

Content highlight: Matthew Hayden slams GT after humiliating defeat against MI

dot image
To advertise here,contact us
dot image