

നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ തന്റെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ച ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഭാവിജീവിതം സുരക്ഷിതമാക്കാൻ ആവശ്യമായ വലിയൊരു സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ചാണ് വിഗ്നേഷ് ശിവൻ ഈ അഭിമുഖത്തിൽ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഈ കണക്കുകൾ ഇപ്പോൾ ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.
വിരമിക്കൽ പദ്ധതി
സിനിമയിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറി സമാധാനപരമായി ജീവിക്കാൻ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വേണമെന്നതിനെക്കുറിച്ചാണ് വിഗ്നേഷ് ശിവൻ സംസാരിച്ചത്.സ്വസ്ഥമായി വിശ്രമജീവിതം നയിക്കണമെങ്കിൽ ബാങ്കിൽ കുറഞ്ഞത് 350 കോടി രൂപയുടെ സ്ഥിരനിക്ഷേപം വേണമെന്നാണ് അദ്ദേഹം പറയുന്നത്.

ദിവസവരുമാനം 30 ലക്ഷം
ഇത്രയും തുക നിക്ഷേപിച്ചാൽ അതിൽ നിന്ന് പലിശയായി മാത്രം വർഷം 21 കോടി രൂപ ലഭിക്കും. അതായത് മാസം ഒന്നരക്കോടി രൂപയും, ദിവസം 30 ലക്ഷം രൂപയും വരുമാനമായി കിട്ടും. ഇത്രയും വലിയൊരു തുക സമ്പാദിച്ചു കഴിഞ്ഞാൽ ജോലിയിൽ നിന്ന് മാറി മക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാം എന്നും, ആ സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ ജീവിതം ആഘോഷിക്കാമെന്നും അദ്ദേഹം തമാശ കലർത്തി പറയുന്നു. നയൻതാരയും വിഗ്നേഷ് ശിവനും ചേർന്ന് സിനിമയ്ക്ക് പുറമെ സ്കിൻ കെയർ , സാനിറ്ററി പാഡ് , ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങി നിരവധി ബിസിനസുകൾ നടത്തുന്നുണ്ട്.
നയൻതാരയുടെ ആസ്തി
ഏകദേശം 200 കോടി രൂപയാണ് നയൻതാരയുടെ ആകെ സമ്പാദ്യം. ചെന്നൈയിൽ 100 കോടി രൂപ വിലമതിക്കുന്ന അതിമനോഹരമായ ഒരു ബംഗ്ലാവ് നയൻതാരയ്ക്കുണ്ട്. കൂടാതെ ഹൈദരാബാദിൽ 30 കോടിയുടെ ഫ്ലാറ്റും മുംബൈയിൽ നീന്തൽക്കുളവും ജിമ്മും ഉൾപ്പെടെയുള്ള ആഡംബര ഫ്ലാറ്റും നയൻതാരയുടെ പേരിലുണ്ട്. ഏകദേശം 50 കോടി രൂപ വിലയുള്ള ഒരു പ്രൈവറ്റ് ജെറ്റ് വിമാനം നയൻതാരയ്ക്കുണ്ട്.
യാത്രകൾക്കായി താരം ഇത് ഉപയോഗിക്കാറുണ്ട്. കോടികൾ വിലമതിക്കുന്ന ബിഎംഡബ്ല്യു , ഫോർഡ് എൻഡവർ തുടങ്ങിയ ആഡംബര കാറുകൾ നയൻതാരയുടെ പക്കലുണ്ട്.അഭിനയം കൂടാതെ റൗഡി പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനിയും, ലിപ് ബാം കമ്പനി എന്ന സൗന്ദര്യവർദ്ധക ബിസിനസ്സും നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും ചേർന്ന് നടത്തുന്നുണ്ട്.ഇരുവരുടേയും ഒരുമിച്ചുള്ള ആസ്തി ഏകദേശം 270 കോടി വരുമെന്നാണ് കണക്കാക്കുന്നത്.
Content Highlights: Director Vignesh Shivan reveals his massive financial goal: A ₹350 crore FD to earn ₹30 lakh daily interest. Learn about his and Nayanthara's business ventures and retirement plans.