ആർസിബി IN ഗ്രീൻ മോഡ്! ഡല്‍ഹിക്കെതിരെ ഇറങ്ങുക പച്ച ജേഴ്‌സിയില്‍

വൈകിട്ട് 3.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്‍സിബി-ഡല്‍ഹി പോരാട്ടം

ആർസിബി IN ഗ്രീൻ മോഡ്! ഡല്‍ഹിക്കെതിരെ ഇറങ്ങുക പച്ച ജേഴ്‌സിയില്‍
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കളത്തിലിറങ്ങുക പച്ച നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞ്. ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി നേരിടുക. വൈകിട്ട് 3.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്‍സിബി-ഡല്‍ഹി പോരാട്ടം.

ടീമിന്റെ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2011 മുതല്‍ എല്ലാ സീസണിലും ഒരു ഹോം മത്സരത്തില്‍ ആര്‍സിബി ഗ്രീന്‍ ജേഴ്‌സി അണിയാറുണ്ട്. പ്രകൃതി സംരക്ഷണം, കാര്‍ബണ്‍ ന്യൂട്രല്‍ സംരംഭങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പഴയ തുണികള്‍ റീസൈക്കിള്‍ ചെയ്താണ് ബെംഗളൂരുവിന്റെ ഗ്രീന്‍ ജേഴ്‌സി നിര്‍മിച്ചിരിക്കുന്നത്.

അതേസമയം ഐപിഎല്ലിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ആർസിബി ഇന്നിറങ്ങുന്നത്. സീസണിൽ അഞ്ചിൽ നാല് മത്സരങ്ങളിലും ഉജ്ജ്വല വിജയം സ്വന്തമാക്കിയാണ് രജത് പാട്ടിദാർ നയിക്കുന്ന സംഘം മുന്നേറുന്നത്. ഹൈദരാബാദ്, ചെന്നൈ, മുംബൈ, ലഖ്നൗ എന്നിങ്ങനെ കരുത്തർ ഒന്നൊന്നായി ആർസിബിക്ക് മുന്നിൽ വീണു. രാജസ്ഥാനോട് മാത്രമാണ് സീസണിൽ പരാജയം വഴങ്ങിയത്.

മറുവശത്ത് തുടർ തോൽവികളുമായാണ് അക്സർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ബെം​ഗളൂരുവിന്റെ മടയിൽ എത്തുന്നത്. ഡൽഹിയെ പരാജയപ്പെടുത്തിയാൽ ആർസിബിക്ക് പഞ്ചാബ് കിം​ഗ്സിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം.

Content Highlights: IPL 2026: ‌Royal Challengers Bengaluru wear Green Jersey against Delhi Capitals

dot image
To advertise here,contact us
dot image